ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റായി സുരേഷ് കല്‍മാഡി തുടരും. എന്നാല്‍ പ്രസിഡന്റിന്റെ പൂര്‍ണ അധികാരത്തോടെ ആക്ടിംഗ് പ്രസിഡന്റായ വി.കെ.മല്‍ഹോത്ര അസോസിയേഷനെ നയിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ഐ.ഒ.എയില്‍ കല്‍മാഡിയുടെ സ്ഥാനം എന്താണെന്ന് വ്യക്തമാക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ഒളിമ്പിക്സ് ബഹിഷ്കരിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ജനറല്‍ രണ്‍ധീര്‍ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: