Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാരായണപ്പണിക്കര്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2012, 12:16 pm IST
in Uncategorized

ചങ്ങനാശേരി: എന്‍എസ്‌എസ്‌ പ്രസിഡന്റ്‌ അഡ്വ.പി.കെ.നാരായണപ്പണിക്കര്‍(82) അന്തരിച്ചു. വാഴപ്പള്ളി ലക്ഷ്മിവിലാസം ബംഗ്ലാവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.10നായിരുന്നു അന്ത്യം. രാവിലെ 11മുതല്‍ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.ദീര്‍ഘനാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. അന്ത്യസമയത്ത്‌ മക്കളായ രഞ്ജിത്‌, ഡോ.ജഗദീശ്‌, മരുമക്കളായ ദേവിക, ഡോ.സീതാലക്ഷ്മി, ഡോ.പ്രിയ എന്നിവരും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും സമീപത്തുണ്ടായിരുന്നു. മരണവാര്‍ത്തയറിഞ്ഞ്‌ അനേകമാളുകള്‍ വാഴപ്പള്ളിയിലെ വസതിയിലേക്കൊഴുകിയെത്തി. രാഷ്‌ട്രീയ, സാമുദായിക, സാംസ്കാരി രംഗത്തെ പ്രമുഖരും എത്തിയിരുന്നു.

ഇന്ന്‌ രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക്‌ 1മണിവരെ എന്‍എസ്‌എസ്‌ ആസ്ഥാനത്ത്‌ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും. വൈകിട്ട്‌ 4ന്‌ സംസ്കാരം വാഴപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: പരേതയായ സാവിത്രിക്കുട്ടിയമ്മ. മക്കള്‍: പി.എം.സതീഷ്കുമാര്‍(ഐഡിബിഐ മുംബൈ), ഡോ.പി.എം.ജഗദീശ്കുമാര്‍(കറുകച്ചാല്‍ എന്‍എസ്‌എസ്‌ മെഡിക്കല്‍ കോളേജ്‌), പി.എം.രഞ്ജിത്കുമാര്‍. മരുമക്കള്‍: ദേവിക, ഡോ.സീതാലക്ഷ്മി, ഡോ.പ്രിയ. ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറുഭാഗം പിച്ചാമകത്ത്‌ കുടുംബാംഗമായ പിച്ചാമകത്ത്‌ കൃഷ്ണപ്പണിക്കര്‍ നാരായണപ്പണിക്കര്‍ എന്ന പി.കെ.നാരായണപ്പണിക്കര്‍ 1930 ആഗസ്റ്റ്‌ 15 നാണ്‌(1106 ചിങ്ങം 12 ന്‌ ചിത്തിര നാളില്‍) ജനിച്ചത്‌. നിലപാടുകളിലെ കാര്‍ക്കശ്യവും ജീവിതത്തിലെ ലാളിത്യവുമായിരുന്നു നാരായണപ്പണിക്കരുടെ മുഖമുദ്ര.
സ്കൂള്‍ ഹെഡ്മാസ്റ്ററായ എ.എന്‍. വേലുപ്പിള്ളയുടെ മകനായി ജനിച്ച പണിക്കര്‍ സെന്റ്‌ തെരേസാസ്‌ സ്കൂളിലും പെരുന്ന സ്കൂളിലും എസ്ബി കോളേജിലും എറണാകുളം മഹാരാജാസ്‌ കോളേജിലുമായാണ്‌ വിദ്യാഭ്യാസം നടത്തിയത്‌.1974ല്‍ എന്‍എസ്‌എസ്‌ ട്രഷററായി. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള സിംഗപ്പൂരില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായതിനെത്തുടര്‍ന്ന്‌ 1983 ഡിസംബര്‍ 31 ന്‌ ആദ്യമായി എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിയായി.1984 ലാണ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്‌. 28 വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ 28 വര്‍ഷം തുടര്‍ന്ന ശേഷം കഴിഞ്ഞ പ്രതിനിധി സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ക്ക്‌ ജനറല്‍സെക്രട്ടറി സ്ഥാനം കൈമാറിക്കൊണ്ട്‌ എന്‍എസ്‌എസിന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എത്തി. ഭാര്യ സാവിത്രിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലും സമുദായപ്രവര്‍ത്തനങ്ങള്‍ നാരായണപ്പണിക്കര്‍ തുടര്‍ന്നു.

31 വര്‍ഷം എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിയായിരുന്ന സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‌ ശേഷം ആ സ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചത്‌ പി.കെ.നാരായണപ്പണിക്കരാണ്‌. എന്‍എസ്‌എസ്‌ പ്രസിഡന്റ്‌ പി.കെ.നാരായണപ്പണിക്കരുടെ നിര്യാണത്തെത്തുടര്‍ന്‌ എന്‍എസ്‌എസ്‌ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി നല്‍കിയിട്ടുണ്ട്‌. ചങ്ങനാശേരി നഗരസഭ, ഡോ.സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടനകളും ഇന്ന്‌ അവധി നല്‍കി.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കുമ്പോള്‍; പ്രാദേശിക സാമ്പത്തിക വികസനവും വനിതാ സംരംഭകത്വവും

റോസ്ഗാര്‍ മേളയിലൂടെ പുതിയ ഭാരതം

ഹരി ആര്‍. നായര്‍ അരങ്ങില്‍

ഹരി ആര്‍.നായര്‍: ആസുര ഭാവത്തിന്റെ മൂര്‍ത്തീഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.