Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംയുക്ത പരിശോധനയ്‌ക്ക്‌ ഭാഗിക അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2012, 10:22 pm IST
in Uncategorized

കൊല്ലം: തോക്കുകളുടെ ശാസ്ത്രീയപരിശോധനാ വേളയില്‍ പ്രതിനിധികളെ അനുവദിക്കണമെന്ന അപേക്ഷയിന്‍മേല്‍ കോടതി ഉപാധികളോടെ അനുമതി നല്‍കി. പരിശോധനാവേളയില്‍ പ്രതിനിധികളെ അനുവദിക്കാനാകില്ലെങ്കിലും സീല്‍ ചെയ്ത പെട്ടിയില്‍നിന്ന്‌ ആയുധങ്ങള്‍ പുറത്തെടുക്കുമ്പോഴും ടെസ്റ്റ്‌ ഫയറിംഗ്‌ നടത്തുമ്പോഴും സന്നിഹിതരാകാനുള്ള അനുമതിയാണ്‌ കൊല്ലം സിജെഎം കോടതി നല്‍കിയത്‌.

ഇറ്റാലിയന്‍ കപ്പലായ ‘എന്‍റിക്ക ലെക്സി’യില്‍ നിന്ന്‌ മത്സ്യത്തൊഴിലാളികളെ വെടിവച്ച തോക്കുകളുടെ ശാസ്ത്രീയ പരിശോധന തിരുവനന്തപുരം ഫോറന്‍സിക്‌ ലാബില്‍ നടക്കുമ്പോള്‍ തങ്ങളുടെ പ്രതിനിധികളെ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ അഭിക്ഷിത്‌ സിംഗ്‌, ഹൈക്കോടതി അഭിഭാഷകന്‍ അഭിലാഷ്കുമാര്‍ എന്നിവര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ ചാര്‍ജുള്ള പി.വി. അനീഷ്കുമാര്‍ മുന്‍പാകെ അപേക്ഷ നല്‍കിയത്‌. പരിശോധനാ വേളയില്‍ പ്രതികളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നായിരുന്നു ആദ്യം അപേക്ഷിച്ചതെങ്കിലും പ്രതികളുടെ സാന്നിദ്ധ്യത്തിന്‌ അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്ന്‌ കോടതി നിരീക്ഷിച്ചതോടെ ഇറ്റാലിയന്‍ സര്‍ക്കാരിനെക്കൂടി കക്ഷിചേര്‍ത്തുകൊണ്ട്‌ പുതിയ അപേക്ഷ നല്‍കുകയായിരുന്നു.

അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാല്‍ തീരുമാനം ഉടന്‍ ഉണ്ടാകണമെന്നും കോടതിയോട്‌ പ്രതിഭാഗം അപേക്ഷിച്ചു. ആയുധങ്ങള്‍ പട്ടാളക്കാരുടേതല്ല, സര്‍ക്കാരിന്റേതാണ്‌ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തിന്‌ അര്‍ഹതയില്ലെന്ന്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീ. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മഞ്ജുള ഇട്ടി കോടതിയില്‍ ബോധിപ്പിച്ചു. ഒരു മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ്‌ കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ഫോറന്‍സിക്‌ ലാബില്‍ ആയുധങ്ങളുടെ സൂക്ഷ്മപരിശോധന നടക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രതിനിധികളെ അനുവദിക്കാനാവില്ല. എന്നാല്‍ ആയുധങ്ങള്‍ ‘ഡീ-സീല്‍’ ചെയ്യുമ്പോഴും ടെസ്റ്റ്‌ ഫയറിംഗ്‌ നടത്തുമ്പോഴും ഇറ്റാലിയന്‍ പ്രതിനിധികളെ അനുവദിക്കാമെന്നാണ്‌ കോടതിയുടെ നിരീക്ഷണം.

ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിക്കണോ എന്നതുസംബന്ധിച്ച ആശയക്കുഴപ്പത്തെത്തുടര്‍ന്ന്‌ ഇന്നലെ പരിശോധന നടന്നില്ല. ഇന്നലെ പരിശോധന ആരംഭിക്കുന്നതിന്‌ മുമ്പ്‌ ഇറ്റാലിയന്‍ സംഘവും ലാബിലെത്തിയിരുന്നു. തങ്ങളുടെ സാന്നിധ്യത്തിലാണ്‌ പരിശോധന നടക്കേണ്ടതെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ സംസ്ഥാനപൊലീസ്‌ ഇക്കാര്യം അംഗീകരിച്ചില്ല. ഇതേതുടര്‍ന്നാണ്‌ പരിശോധന മുടങ്ങിയത്‌.

ഇതുമായിബന്ധപ്പെട്ട്‌ ഇറ്റാലിയന്‍ ഉദ്യോഗസ്ഥസംഘത്തിന്റെ ഹര്‍ജി ഇന്നലെ കൊല്ലം കോടതി പരിഗണിക്കാനിരിക്കെയാണ്‌ അവര്‍ ലാബിലെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ കോടതിവിധി വരുന്നതുവരെ പരിശോധന നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ക്രിമിനല്‍ നിയമം അനുസരിച്ച്‌ ഇറ്റലിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ കോടതിയും അന്വേഷണവും നിഷ്പക്ഷമായിരിക്കുമെന്നും വിലയിരുത്തി കോടതി ഇറ്റലിയുടെ അപേക്ഷ നിരാകരിക്കുകയായിരുന്നു. എന്നാല്‍ വെടിവെയ്‌പ്‌ പരിശോധന നടത്തുമ്പോഴും പെട്ടികള്‍ തുറക്കുമ്പോഴും സാന്നിധ്യം ആകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ വീണ്ടും ആശയക്കുഴപ്പം തുടര്‍ന്നു. പൊലീസിന്റെ നടപടികളുമായി ഇറ്റലിയെ സഹകരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ഫൊറന്‍സിക്‌ പരിശോധനയില്‍ പങ്കാളികളാക്കാനാവില്ലെന്നാണ്‌ പൊലീസിന്റെ നിലപാട്‌. സംസ്ഥാനത്തിന്‌ സ്വന്തമായ അത്യാധുനിക സാങ്കേതികവിദ്യകള്‍ മറ്റൊരുരാജ്യവുമായി പങ്കുവയ്‌ക്കപ്പെടാന്‍ കേരളപൊലീസ്‌ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പരിശോധനയുമായി ബന്ധപ്പെട്ട്‌ ഇന്നു തീരുമാനമുണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

കപ്പലില്‍ നിന്നും കണ്ടെടുത്ത ഏഴ്‌ തോക്കുകളും തിരകളുമാണ്‌ പ്രധാനമായും ഫോറന്‍സിക്ക്‌ പരിശോധനക്ക്‌ വിധേയമാക്കേണ്ടത്‌. അതിന്‌ ശേഷം മാത്രമേ ഏതുതോക്കില്‍ നിന്നുമാണ്‌ വെടിയുതിര്‍ത്തതെന്നും നാവികരില്‍ ആരാണ്‌ വെടിവെച്ചതെന്നും വ്യക്തമാവുകയുള്ളു. അതുകൊണ്ട്‌ തന്നെ ഇവയുടെ ഫോറന്‍സിക്‌ പരിശോധന അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌. പരിശോധനയ്‌ക്കായി തിരുവനന്തപുരം ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ അതീവ സുരക്ഷാ സംവിധാനങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.