കണ്ണൂറ്: രാഷ്ട്രീയത്തെ വ്യവസായവല്ക്കരിക്കുന്നത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിണ്റ്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിഅംഗം ഒ.രാജഗോപാല്‍ പറഞ്ഞു. സ്റ്റേഡിയം കോര്‍ണറില്‍ മൊറാര്‍ജി ഫോറത്തിണ്റ്റെ ആഭിമുഖ്യത്തില്‍ മൊറാര്‍ജി ദേശായി ജന്മദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിക്കുന്നത് പറയുകയും പറയുന്നത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായിരുന്നു മൊറാര്‍ജി ദേശായിയുടെ സവിശേഷത. അഭിപ്രായങ്ങള്‍ മാറ്റിയാല്‍ സ്വന്തംകസേര നിലനിറുത്താം എന്ന് കരുതുന്ന നേതാക്കളാണ് ഇന്ന് ഏറെയുമുള്ളത്. മൊറാര്‍ജി ദേശായി ആ കൂട്ടത്തിലായിരുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു. തീരുമാനത്തില്‍ എന്നും ഉറച്ചുനിന്ന നേതാവായിരുന്നു മൊറാര്‍ജി. അതിനെ ചിലര്‍ പിടിവാശിയെന്ന് പറഞ്ഞിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വാജ്പേയിയെ വിദേശകാര്യമന്ത്രിയാക്കിയതിനെ ചിലര്‍ എതിര്‍ത്തു. എന്നാല്‍ വാജ്പേയി വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉറച്ച ബന്ധമായിരുന്നെന്നും രാജഗോപാല്‍ പറഞ്ഞു. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം രാജ്യപുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന നേതാക്കളാണ് വേണ്ടത്. മൊറാര്‍ജി അത്തരത്തിലുള്ള നേതാവായിരുന്നു. സത്യസന്ധത, വിശാലമായ കാഴ്ചപ്പാട് എന്നിവയോടൊപ്പം താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിനു വേണ്ടി നിലകൊള്ളുന്നരീതി എന്നിവയെല്ലാം മൊറാര്‍ജി ദേശായിയിലുണ്ടായിരുന്നു. അഡ്വ. നിസാര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍. ലക്ഷ്മണന്, പി.പി. ദിവാകരന്, പി. എ. റഷീദ്, സി.പി. നാരായണന് നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വമതപ്രാര്‍ത്ഥനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: