കൊച്ചി: കൊച്ചിയിലെത്തിയ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജിയൂലിയൊ മരിയ തെര്‍സി ദല്‍ഹിക്ക് മടങ്ങി. രാവിലെ എട്ടരമണിയോടെയാണ് മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സംഘം മടങ്ങിപ്പോയത്.
മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ തെര്സ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൊച്ചിയിലെ സി.ഐ.എസ്.എഫിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു നാവികരുമായുള്ള കൂടിക്കാഴ്ച. നാവികര്‍ നന്നായിരിക്കുന്നുവെന്നും ഇവരെ എത്രയും വേഗം മോചിപ്പിക്കാവുമെന്നും തെര്‍സി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തെര്‍സി തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: