Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പണിമുടക്ക്‌ ജില്ലയില്‍ പൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2012, 10:47 pm IST
in Ernakulam

കൊച്ചി: കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെതിരെ സംയുക്തട്രേഡ്‌യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക്‌ ജില്ലയില്‍ ഏതാണ്ട്‌ പൂര്‍ണമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങള്‍ക്കെതിരേയും, തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരേയുമാണ്‌ ഇന്നലെ അഖിലേന്ത്യാ തലത്തില്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നത്‌. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ്‌ ഉള്‍പ്പെടെ ചെറുതും വലുതുമായ മുഴുവന്‍ ട്രേഡ്‌യൂണിയനുകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി വിഭാഗമായ ഐഎന്‍ടിയുസിയും പങ്കെടുത്തു. ഇന്നലെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ നടന്ന പണിമുടക്ക്‌ തൊഴില്‍ മേഖലയെ പൂര്‍ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധമായി മാറി.

പണിമുടക്ക്‌ ആഹ്വാനത്തെതുടര്‍ന്ന്‌ ജില്ലാ ആസ്ഥാനമായ കളക്ടറേറ്റില്‍ ഹാജര്‍നില 20 ശതമാനത്തില്‍ താഴെയായിരുന്നു. ജീവനക്കാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന്‌ മിക്ക സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളും, സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കൊച്ചി ഷിപ്പ്‌യാര്‍ഡ്‌, പോര്‍ട്ട്‌ എന്നി ഭാഗികമായാണ്‌ പ്രവര്‍ത്തിച്ചത്‌. ഹൈക്കോടതിയുടേയും മറ്റുകോടതികളുടേയും പ്രവര്‍ത്തനത്തെ പണിമുടക്ക്‌ ബാധിച്ചില്ലെങ്കിലും എണ്ണത്തില്‍കുറവ്‌ കേസുകള്‍ മാത്രമാണ്‌ പരിഗണനക്കെടുക്കുവാന്‍ കഴിഞ്ഞത്‌. പണിമുടക്കിന്‌ സര്‍ക്കാര്‍ ഡയസ്‌ നോണ്‍ ബാധകമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ കൂട്ടത്തോടെ പണിമുടക്കില്‍ പങ്കെടുത്തു.

ബാങ്ക്‌ , പോസ്റ്റ്‌ ഓഫീസുകള്‍, എന്നിവയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക്‌ ബാധിച്ചു. എന്നാല്‍ തീവണ്ടി ഗതാഗതത്തേയും, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും പണിമുടക്ക്‌ കാര്യമായി ബാധിച്ചില്ല. ബിഎംഎസിന്റെ നേതൃത്വത്തില്‍ പണിമുടക്കിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍നിന്നും റെയില്‍വേ ജീവനക്കാര്‍ പ്രകടനം നടത്തി.

കെഎസ്‌ആര്‍ടിസി, സ്വകാര്യബസ്സുകള്‍, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറങ്ങിയില്ല. എന്നാല്‍ ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ ഓടി. വാഹനങ്ങള്‍ തടയുകയോ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. ബസ്സ്റ്റാന്റുകളിലും, നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലും ശക്തമായ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

ബിഎംഎസ്‌, എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി തുടങ്ങിയ ഒമ്പത്‌ ട്രേഡ്‌യൂണിയനുകള്‍ കൊച്ചി നഗത്തില്‍ പ്രകടനം നടത്തി. പണിമുടക്കിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ കീയുഡബ്ല്യുജെ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പത്രപ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി.

സംയുക്ത ട്രേഡ്‌യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെതുടര്‍ന്ന്‌ പശ്ചിമകൊച്ചിയിലേക്കും, വൈപ്പിനിലേക്കുമുള്ള ബോട്ടുകള്‍ സര്‍വീസ്‌ നടത്തിയില്ല. ബ്രോഡ്‌വേ ഉള്‍പ്പെടെയുള്ള പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്റെ പ്രധാന ഓഫീസും, വിവിധ മേഖലാ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. പണിമുടക്ക്‌ വിജയകരമാക്കുവാന്‍ സഹകരിച്ച മുഴുവന്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും സംയുക്ത സമരസമിതി എറണാകുളം ജില്ലാ കമ്മറ്റി നന്ദി രേഖപ്പെടുത്തി.

തൃപ്പൂണിത്തുറ: വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന 24 മണിക്കൂര്‍ പൊതുപണിമുടക്ക്‌ തൃപ്പൂണിത്തുറ മേഖലയില്‍ പൂര്‍ണം. വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്‌ ദേശീയ പണിമുടക്ക്‌.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണ്‍ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ്‌ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ പണിമുടക്കിയിട്ടുള്ളത്‌.

ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ഏതാനും അദ്ധ്യാപകര്‍ ജോലിക്കെത്തിയതൊഴിച്ചാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും അടഞ്ഞു കിടന്നു.

തിങ്കാളാഴ്ച അര്‍ദ്ധരാത്രിയോടെ വൈക്കം റോഡുവഴിയുള്ള ബസ്‌ ഗതാഗതം നാമമാത്രമായി. ചൊവ്വാഴ്ച രാവിലെ മുതല്‍ കെഎസ്‌ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. വളരെ ചുരുക്കം ബൈക്കുകളും സ്വകാര്യ കാറുകളും മാത്രം ഇടക്കിടെ കാണാമായിരുന്നു. റോഡുകളും ഏറെ വിജയനമായിരുന്നു.

തൊഴിലാളികള്‍ എത്താതിരുന്നതിനാല്‍ കട കമ്പോളങ്ങള്‍ തുറന്നില്ല. സ്വകാര്യ വ്യവസായസ്ഥാപനങ്ങളും, നിര്‍മാണ മേഖലയും ഏറെകുറെനിശ്ചലമായി.

തൃപ്പൂണിത്തുറ ടൗണ്‍, എരൂര്‍, തിരുവാങ്കുളം, ചോറ്റാനിക്കര, മുളന്തുരുത്തി, പൂത്തോട്ട എന്നിവിടങ്ങളിലെല്ലാം പൊതുപണിമുടക്ക്‌ പൂര്‍ണമായിരുന്നു. ജനങ്ങള്‍ പണിമുടക്കുമായി സഹകരിക്കുന്ന പ്രവണതയാണ്‌ കൂടുതലും കാണാന്‍ കഴിഞ്ഞത്‌. ഓട്ടോറിക്ഷകള്‍ പോലും നിരത്തിലിറങ്ങാതിരുന്നത്‌ അത്യവശ്യക്കാരായവര്‍ക്കു ചെറിയ ബുദ്ധിമുട്ടുണ്ടാക്കി. മെഡിക്കല്‍ ഷോപ്പുകളില്‍ ചിലത്‌ തുറന്ന്‌ പ്രവര്‍ത്തിച്ചത്‌ മരുന്നുവാങ്ങാനെത്തിയവര്‍ക്കും ആശ്വാസമായി.

പൊതു പണിമുടക്കു ദിവസമായിട്ടും കുംഭഭരണി ദിവസമായ ചൊവ്വാഴ്ച ക്ഷേത്രദര്‍ശനത്തിനും തിരക്കേറെയുണ്ടായി.

മൂവാറ്റുപുഴ: സംയുക്ത ട്രേഡ്‌ യൂണിയന്‍ അഹ്വാനം ചെയ്ത ദേശീയ പണിമുടക്ക്‌ മൂവാറ്റുപുഴയില്‍ പൂര്‍ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനി സ്ഥാപനങ്ങള്‍ എന്നിവവ പ്രവര്‍ത്തിച്ചില്ല. കെഎസ്‌ആര്‍ടിസിയും സ്വകാര്യബസ്സുകളും നിരത്തിലിറങ്ങിയില്ല. ഇരു ചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമാണ്‌ നിരത്തിലിറങ്ങിയത്‌. രാവിലെ 11ന്‌ സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.