മട്ടാഞ്ചേരി: കേരളത്തിലെ ആദ്യ പൈതൃക നഗരിയായ ഫോര്‍ട്ടുകൊച്ചി പ്രദേശം വിനോദസഞ്ചാരികള്‍ക്ക് പേടിസ്വപ്നമാകുന്നു. മനുഷ്യരില്‍ നിന്നുള്ള പിടിച്ചുപറിയും, പീഡനവും ശല്യവും സഹിക്കവയ്യാതെ പകല്‍ നാട്ടുകാണാനിറങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക് നാല്കാലികളും യാത്രവാഹനങ്ങളും വഴി വാണിഭക്കാരുമാണ് ഭീതിയിലാഴ്ത്തുന്നത്.
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അടിസ്ഥാനവികസനങ്ങള്ക്കൊപ്പം സുരക്ഷിതത്വവും ശുചീകരണവും മറ്റു സൗകര്യമൊരുക്കുന്നതിലും അധികൃതര്‍ അലംഭാവം കാണിക്കുന്നതായി വിനോദസഞ്ചാരികള്‍ ആരോപിക്കുന്നു. 2012 ലെ ആദ്യരണ്ടു മാസം പിന്നിടുമ്പോള്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് നേരെ നാലിലേറെ അക്രമങ്ങളാണ് ഫോര്‍ട്ടുകൊച്ചി മേഖലയില്‍ മാത്രം നടന്നത്. പൈതൃക കെട്ടിടങ്ങള്‍ക്കൊപ്പം, തീരദേശവും, ചീനവലയും സുഖകാലാവസ്ഥയുമെല്ലാം അനുകുലഘടകങ്ങളായ പൈതൃകനഗരിയില് താമസിക്കുവാനൊരുങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക് പലപ്പോഴും അനുഭവങ്ങള്‍ നല്‍കുന്നത് പേടിസ്വപ്നങ്ങളുടെതാണ്. വന്കിടഹോട്ടലുകളില്ലാത്ത ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി മേഖലയില്‍ വിദേശ- അഭ്യന്തര വിനോദ സഞ്ചാരികള്‍ ഏറെ ആശ്രയിക്കുന്നത് ചെറുകിട ഹോട്ടലുകളെയും ഹോംസ്റ്റേകളേയുമാണ്. ഇതിലേയ്ക്ക് ഇവരെ ആനയിക്കുന്ന ഏജന്റുമാരില്‍ ഒരു വിഭാഗം വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതായും പീഡിപ്പിക്കുന്നതായുമുള്ള സംഭവങ്ങള്‍ വളര്‍ന്നുവരുകയാണ്.
പോയവാരം കൊച്ചിയില്‍ രാത്രിയില്‍ തങ്ങിയ വിദേശ വനിതയെ ഹോംസ്റ്റേ സൗകര്യമൊരുക്കുന്നതിന്റെ മറവില്‍ യുവാവ് പീഡിപ്പിച്ചത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നാല് ദിവസം കൊച്ചിയില്‍ തങ്ങുവാനെത്തിയ വിദേശയുവതി മൂന്നാംദിവസം രാവിലെ കൊച്ചി വിടുകയാണുണ്ടായത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ക്ക് വിദേശയുവതി കാത്തുനിന്നില്ല. ജനുവരി രണ്ടാം വാരത്തില്‍ ദല്‍ഹിയില്‍ നിന്നുമെത്തിയ ഏഴംഗ വിനോദസഞ്ചാരി സംഘത്തിന് സാമൂഹ്യ വിരുദ്ധരില്‍ നിന്നുള്ള പീഡനമാണ് കൊച്ചിവിടുവാന് കാരണമായത്. സംഘത്തിലൂണ്ടായ രണ്ടു യുവതികളെ ഏഴോളം വരുന്ന സംഘം അശ്ലീല സംഭാഷണങ്ങളുമായി ഒപ്പം ചേര്‍ന്നാണ് ശാരീരിക പീഡിനത്തിന് ശ്രമം തുടങ്ങിയത്. സായം സന്ധ്യനേരത്ത് റോഡുവക്കില്‍ നടന്ന പീഡനശ്രമം ഒടുവില്‍ യുവാക്കളെ ചിലര്‍ കൈകാര്യം ചെയ്തപ്പോഴാണ് ശമിച്ചത്.
ആഴ്ചകള്‍ക്ക് മുമ്പ് കൊച്ചിയിലെ ജൂതപ്പള്ളി കാണുവാനെത്തിയ വടക്കേയിന്ത്യന്‍ കുടുംബത്തിന് അമിതയാത്രാകൂലി നല്‍കാത്തതാണ് മാനസിക പീഡനത്തിന് ഇടയാക്കിയത്. ഫോര്‍ട്ടുകൊച്ചി ചീനവലയ്ക്ക് സമീപത്ത് നിന്ന് മട്ടാഞ്ചേരിയിലെത്തിയ നാലംഗ കുടുംബത്തോട് 250 രൂപയാണ് ഓട്ടോചാര്‍ജായി ആവശ്യപ്പെട്ടത്. മൂന്ന് പേര്‍ക്ക് യാത്രാനുമതിയുള്ള ഓട്ടോയില്‍ ഒരാള്‍ കൂടി അധികം കയറി എന്നതായിരുന്നു ഓട്ടോഡ്രൈവറുടെ വാദം. പോലീസ് കണ്ടതായും പിഴയായി 150 രൂപ നല്‍കേണ്ടിവരുമെന്നും, ഇത് യാത്രക്കാരന് നല്‍കണമെന്നുമായിരുന്നു വാദം. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ യാത്രാക്കൂലി 150 രൂപ നല്കി കുടുംബം രക്ഷപ്പെടുകയാണുണ്ടായത്.
മനുഷ്യനില്‍നിന്നുള്ള പീഡനങ്ങള്‍ക്കൊപ്പം അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ, കന്നുകാലികള്‍ എന്നിവരുടെ ആക്രമണങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ ഇടയാകുന്നുണ്ട്. ചീനവലഉപയോഗിച്ചുള്ള മീന്‍പിടിത്തരീതി ആസ്വദിച്ചു നിന്ന ഫ്രഞ്ച് വിനോദസഞ്ചാരിയെ ആക്രമിച്ചത് തെരുവുനായക്കുട്ടമായിരുന്നു. പകല്‍ 12 മണിയോടെ നായക്കുട്ടം വരുന്നത് കണ്ട് രക്ഷപ്പെടുവാന്‍ ശ്രമിച്ച ഫ്രഞ്ച് യുവതിയെ ബാസ്റ്റിന് ബംഗ്ലാവിന് സമീപം വരെ നായക്കുട്ടം പിന്തുടരുകയായിരുന്നു. ഒടുവില്‍ വഴിയാത്രക്കാരുടെ കല്ല് പ്രയോഗം മൂലം നായക്കുട്ടം ചിതറിയോടിയതോടെ ഫ്രഞ്ച് യുവതി രക്ഷപ്പെട്ടു. പോയവാരം വിദേശ വിനോദസഞ്ചാരിക്ക് വഴിയാത്രക്കിടെ കാളയുടെ കുത്തേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു.
ഫോര്‍ട്ടുകൊച്ചി തീരത്തെത്തുന്ന നാട്ടുകാര്‍ക്ക് പോലും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. സായംസന്ധ്യകളില്‍ ഉല്ലാസത്തിനായെത്തുന്ന യുവതികളടങ്ങുന്ന കുട്ടത്തെയും അശ്ലീല സംഭാഷണങ്ങളോടെയാണ് ഇവര്‍ കളിയാക്കുന്നതെന്ന് പറയുന്നു. ഇതമൂലം സന്ധ്യമയങ്ങും മുമ്പേ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് നിന്നും വീഥികളില്‍നിന്നും ജനങ്ങള്‍ രക്ഷപ്പെടുവാനാണ് ശ്രമിക്കുന്നത്. ഇത് ഈ മേഖലയിലുള്ള ചെറുകിട കച്ചവടക്കാര്‍ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: