തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആഗോള ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 12 ന് മുന്‍പ് അടിയന്തരമായി ടെക്നിക്കല്‍, ഫിനാന്‍ഷ്യല്‍ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ 12 കമ്പനികളോട് നിര്‍ദ്ദേശിച്ചു.
രണ്ടു മൊബൈല്‍ ഇന്‍സിനറേറ്ററുകള്‍ക്കും ആഗോള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ വികേന്ദ്രീകരണ മാലിന്യ സംസ്കരണം നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതു പ്രകാരമാണു 12 കമ്പനികളോടു ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇതില്‍ മൂന്നു കമ്പനികള്‍ക്ക് അന്തിമ അനുമതി നല്‍കും.
ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കാനാണ് രണ്ടു മൊബൈല്‍ യൂനിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: