കോട്ടയം: നിരായുധരായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്കെതിരെയുള്ള നിയമനടപടികളെ അട്ടിമറിക്കുന്ന തരത്തില്‍ ഇടപെടണമെന്ന് കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് റോമില്‍നിന്നും ആവശ്യപ്പെട്ട സീറോ-മലബാര്‍ സഭാധ്യക്ഷന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ രാഷ്ട്രീയനീക്കം മനുഷ്യത്വരഹിതവും രാജ്യദ്രോഹപരവും വര്‍ഗീയവുമാണെന്ന് കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനംവിലയിരുത്തി.
കേരളത്തിലെ കത്തോലിക്കാ സമൂഹത്തിനാകെ അപമാനം വരുത്തിവച്ച ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. താന്‍ സംരക്ഷണവും ധാര്‍മ്മിക പിന്തുണയും നല്കേണ്ടിയിരുന്നവര്ക്ക് അതു നല്‍കിയില്ലെന്നു മാത്രമല്ല അദ്ദേഹം മറുപക്ഷം ചേരുകയും ചെയ്തു. മാര്‍ ആലഞ്ചേരി എത്ര നിഷേധപ്രസ്താവനകളിറക്കിയാലും അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമം ആധികാരികമായി മാപ്പു പറഞ്ഞ് പ്രസ്താവന ഇറക്കാത്തിടത്തോളം കാലം അതൊന്നും വിശ്വസനീയമല്ലെന്നും സഭാനവീകരണപ്രസ്ഥാനം അഭിപ്രായപ്പെട്ടു.
ചെയര്മാന് കെ. ജോര്‍ജ്ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കമ്മറ്റിയില്‍ ജോര്‍ജ്ജ് മൂലച്ചാലില്‍, മാത്യു എം. തറക്കുന്നേല്‍, ഷാജു ജോസ് തറപ്പേല്‍, ഡോ. ജോസഫ് വര്‍ഗീസ്, ജോയി മുതുകാട്ടില്‍, ഫ്രാന്‍സീസ് ചക്കുളിക്കല്‍, ജോണി പ്ലാത്തോട്ടം മുതലായവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: