പ്രത്യക്ഷം
ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങള്‍ക്ക് ശബ്ദം, സ്പര്‍ശം, രൂപം രസം, ഗന്ധം എന്നീ പദാര്‍ഥങ്ങളോട് അവ്യവഹിതമായ ആവരണരഹിതമായ ബന്ധവും ഇന്ദ്രിയങ്ങള്‍ക്ക് മന സിനോടും മനസിന് ആത്മാവിനോടുമുള്ള സംയോഗവും ഉണ്ടാകുമ്പോള്‍ ജനിക്കുന്ന ജ്ഞാനത്തെ പ്രത്യക്ഷം എന്നു പറയുന്നു. എന്നാല്‍ ആ ജ്ഞാനം വ്യപദേശ്യം അഥവാ സംജ്ഞയ്ക്കും സംജ്ഞിക്കും തമ്മിലുണ്ടായ ബന്ധത്തില്‍ നിന്നുളവായത് ആകരുത്. ഒരുവന് മറ്റൊരുവനോട് വെള്ളം കൊണ്ടുവരൂ എന്നു പറയുന്നു. അവന് വെള്ളം കൊണ്ടുവന്ന് അരികത്തു വച്ച്, ? ഇതാ വെള്ളം എന്നു പറയുന്നു. ഇവിടെ വെള്ളം എന്ന രണ്ടക്ഷരങ്ങളടങ്ങിയ സംജ്ഞയെ വെള്ളം കൊണ്ടുവന്നവനും അത് ആവശ്യപ്പെട്ടവനും കാണ്മാന് കഴിയുകയില്ല. വെള്ളം എന്ന പദം ഏതൊരു വസ്തുവിന്റെ പേരാണോ ആ വസ്തുവിന്റെ പ്രത്യക്ഷജ്ഞാന മാണ് ഉണ്ടാകുന്നത്. ശബ്ദജന്യമായ ജ്ഞാനം
ശബ്ദപ്രമാണത്തിന് വിഷയമാണ്. പ്രത്യക്ഷം അവ്യഭിചാരിയുമായിരിക്കണം. ഒരുവന് രാത്രിസമയത്ത് ഒരു മരക്കുറ്റി കണ്ട് മനുഷ്യനാണെന്നു നിശ്ചയിച്ചു. പിന്നീട് പകല്‍സമയത്തു വീണ്ടും അതു കണ്ടപ്പോള്‍ രാത്രി അവനുണ്ടായ മരക്കുറ്റി മനുഷ്യനാ ണെന്നുള്ള ഭ്രമം നശിച്ചുപോയി. അതൊരു മരക്കുറ്റിയാണെന്ന ജ്ഞാനം തന്നെ വീണ്ടും ഉണ്ടായി. ഇങ്ങനെ നശിച്ചുപോകുന്ന ജ്ഞാനത്തെയാണ് വ്യഭിചാരി എന്നു പറയുന്ന ത്. അപ്രകാരമുള്ള ജ്ഞാനവും പ്രത്യക്ഷമല്ല. പ്രത്യക്ഷം വ്യവസായാത്മകമായിരിക്കണം. ഒരുവന് അകലെ നിന്നുകൊണ്ട് ഒരു പുഴയിലെ മണല്ത്തിട്ടകണ്ട്, ??അവിടെ മുണ്ടുണക്കാന് വിരിച്ചിരിക്കയോ? അതോ വെള്ളം കെട്ടി നില്‍ക്കുകയോ! അല്ലെങ്കില്‍ വേറെ വല്ലതുമോ?എന്നു ചോദിക്കുന്നു. അതുപോലെതന്നെ അകലെ നില്ക്കുന്ന പുരുഷനെക്കണ്ട്, ?? അവന് ദേവദ ത്തനോ യജ്ഞദത്തനോ?? എന്നു സംശയിക്കുന്നു. ഇവ നിശ്ചിതമാകുന്നതുവരെ പ്രത്യക്ഷജ്ഞാനമല്ല അവ്യപദേശ്യവും, അവ്യഭിചാരിയും നിശ്ചയാത്മകവുമായ ജ്ഞാനം മാത്രമേ പ്രത്യക്ഷമെന്നപേരിന് അര്ഹമാകുന്നുള്ളൂ.
അനുമാനം
പ്രത്യക്ഷപ ൂര്വകമായ ജ്ഞാനമാണ് അനുമാനം. ഏതെങ്കിലും സ്ഥലത്തുവച്ച് എപ്പോഴെങ്കിലും പൂര്‍ണമായ ഒരു വസ്തുവിനെയോ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗത്തേയോ പ്രത്യക്ഷമായി കണ്ടറിഞ്ഞ ഒരുവന്, കാലാന്തരത്തില്മറ്റൊരു സ്ഥലത്തുവച്ച് ആ പൂര്ണപദാര്ഥത്തിന്റെസഹചാരിയായിരിക്കുന്ന ഒരു ഭാഗംകണ്ടുമുട്ടുമ്പോള് അദൃശ്യമായ അവയവിയുടെ ജ്ഞാനം അയാള്‍ക്കുണ്ടാകുന്നു. അതിനെയാണ് അനുമാനം എന്നു പറയുന്നത്. പുത്രനെ കാണുമ്പോള്‍ അവന് പിതാവുണ്ടെന്നും, മലമുകളില്‍ പുകകാണുമ്പോള്‍ അവിടെ തീയുണ്ടെന്നും, ലോകത്തിലെ സുഖദുഃഖങ്ങള്‍ കാണുമ്പോള്‍ പൂര്‍വജന്മം ഉണ്ടെന്നും അറിയുന്നത് അനുമാനം കൊണ്ടാണ്.
– മഹര്‍ഷി ദയാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: