സേവനം നല്ലതാണ്. എന്നാല്‍ ശ്രദ്ധ വിടരുത്. എല്ലാം ഒരാത്മാവാണ്. എല്ലാം ഈശ്വരനാണ്. എല്ലിയടത്തും എല്ലാരിലും ഈശ്വരനുണ്ട്. ഇതൊക്കെ ശരിതന്നെ. പക്ഷേ, ഓരോ സാഹചര്യത്തിലും വിവേചിച്ചുനീങ്ങണം. അതുപോലെ, സാധകന് ഒരു വീട്ടില്‍ ചെന്നാല്‍ നിവൃത്തിയുണ്ടെങ്കില്‍ കിടക്കമുറിയിലൊന്നും കയറുവാന്‍ പാടില്ല. കല്കരി വാരുന്ന സ്ഥലത്ത് ചെന്നാല്‍ മതി, നമ്മള് വാരണമെന്നില്ല. അതില്തൊത്തുകകൂടി വേണ്ട, നമ്മുടെ ദേഹത്തും കരിപിടിക്കും. പണ്ട് കുരുക്ഷേത്രയുദ്ധം നടന്നിന്റെ ശബ്ദം ഇന്നും അവിടെനിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് പറയുന്നു. ലൗകികരൂപയോഗിക്കുന്ന മുറികളില്‍ ആ ചിന്താതരംഗങ്ങള്‍ തീര്‍ച്ചായും തങ്ങിനില്ക്കും. ആ മുറി ഉപയോഗിച്ചാല്‍, ഉപബോധമനസ്സിലെ ങ്കിലും ആ ചിന്താതരംഗങ്ങള്‍ പ്രവേശിക്കാനിടവരും. അപ്പോഴല്ലെങ്കില്‍ പിന്നീട് അതിന്റെ ദോഷമനുഭവിക്കും. അതിനാല്‍ ഒരു വീട്ടില്‍ ചെന്നാല്‍ കഴിവതും പൂജാമുറിയിലിരിക്കുക. അവിടെ ഇരുന്ന് മറ്റുള്ളവരുമായി സംസാരിക്കുക.
സംസാരിക്കുമ്പോള്‍ ലൗകികകാര്യങ്ങള്‍ ഒഴിവാക്കണം. ആദ്ധ്യാത്മികമായി ഗുണം ചെയ്യാത്ത യാതൊന്നും സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം. അനാവശ്യവിഷയങ്ങളെക്കുറിച്ചുള്ള സംസാരം നീര്‍ച്ചുഴിപോലെയാണ്. നമ്മുടെ മനസ്സിനെ അറിയാതെ കീഴോട്ട് വലിക്കും. അതുപോലെ മറ്റുള്ളവര്‍ ധരിക്കുന്ന വസ്ത്രങ്ങളിലും അവരുടെ ചിന്താരംഗങ്ങള് ഉണ്ടാകും. അതിനാല്‍ ലൗകികരുടെ വസ്ത്രങ്ങള്‍ സാധാകര് ഉപയോഗിക്കാന്‍ പാടില്ല. നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ എവിടെ പോകുമ്പോഴും നാം കരുതണം.
സാധകര്‍ ആരുമായും അഭേദ്യബന്ധം വയ്ക്കാന്‍ പാടില്ല. വിശേഷിച്ചും കുടുംബജീവിതത്തില്‍ കഴിയുന്നവരുമായി. പക്ഷേ, അവര്‍ക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ പെരുമാറരുത്. അവര്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍, പുഞ്ചിരിച്ചുകൊണ്ട് ഒന്നുരണ്ട് വാക്കുകളില്‍ കാര്യം മനസ്സിലാക്കിക്കൊടുക്കണം. സാധനയില്‍ ഒരു ഘട്ടം കടന്നാല്പിന്നെ ഇതൊന്നും നമ്മെ അത്ര ബാധിക്കില്ല. ചേമ്പിലയില്‍ വെള്ളം വീണാന് എന്നപോലെ, ഒന്നും അവരെ ബാധിക്കില്ല. എന്നാലും ശ്രദ്ധ കൈവെടിയരുത്.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: