സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യേശുവിനെ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും വിമോചകനുമായി അവതരിപ്പിച്ച സിപിഎം, ക്രൈസ്തവ സാമ്രാജ്യത്തം വിരിച്ച വലയില്‍ സ്വന്തം അണികളെ കൊണ്ട് ചാടിക്കുകയാണ്. മൂന്നുലക്ഷത്തി എഴുപതിനായിരത്തി എണ്ണൂറ്റി പതിനട്ട് അംഗങ്ങളുള്ള പാര്‍ട്ടിയില്‍ നാലായിരത്തില്‍ താഴെ ആണ് ക്രിസ്ത്യാനികളായ അംഗങ്ങള്‍. പുതിയ നയമനുസരിച്ച് തൊണ്ണൂറ്റിഎട്ട് ശതമാനം വരുന്ന ഹിന്ദുക്കളായ പാര്‍ട്ടി അംഗങ്ങള്‍ സ്വന്തം ഈശ്വരന്മാരെ ഉപേക്ഷിച്ച് ക്രിസ്തുവിനെ ചുമക്കണം. രാമനും കൃഷ്ണനുമില്ലാത്ത ഔന്നത്യം ചാര്‍ത്തി നല്കപ്പെട്ട ക്രിസ്തു, പാര്‍ട്ടിയെ അഹൈന്ദവവല്ക്കരിച്ച് പാര്‍ട്ടി ഗ്രാമങ്ങളിലും പാര്‍ട്ടിയ്ക്ക് വേരോട്ടമുള്ള പിന്നാക്ക ദളിത് വിഭാഗങ്ങളുടെ ഇടയിലേക്കും സ്വര്‍ഗ്ഗ രാജ്യം സൃഷ്ടിക്കാന്‍ പാര്‍ട്ടിക്കാരുടെ അകമ്പടിയോടെ ഇറങ്ങുകയാണ്. ഗൃഹാതുരത ഉണര്‍ത്തി മാറാല പിടിച്ച് മാര്‍ക്സിനും എംഗല്‍സിനുമൊപ്പം പാര്‍ട്ടി ഓഫീസുകളുടെ ചുവരുകളില്‍ തൂങ്ങുന്ന വെറും ഒരു ചിത്രം മാത്രമാവില്ല, ക്രിസ്തു. ക്രൈസ്തവ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയത്തിന് പാര്‍ട്ടിയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി വേരോടെ പിഴുതെറിയാനുള്ള കരുത്തുണ്ട്. ക്രിസ്തുവിന് മതത്തിനതീതമായി നല്കുന്ന പ്രതിച്ഛായ, സുവിശേഷകര്‍ക്ക് നല്‍കുന്നത്, സുരക്ഷയും അംഗീകാരവുമാണ്. അതു ഭാരതത്തിനെതിരേയുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. ഇവിടെയാണ് വര്‍ഷങ്ങളായി സിപിഎമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ധ്രുവീകരണത്തില്‍ ക്രൈസ്തവ സാമ്രാജ്യത്വത്തിനുള്ള പങ്ക് വിലയിരുത്തേണ്ടത്.
യേശുവിനെ കണ്ട് പരിഭ്രമിച്ചവരോട്, പാര്‍ട്ടി നേതൃത്വം, ലാറ്റിന്‍ അമേരിക്കയിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ യേശുവിനെ അംഗീകരിച്ചു എന്നാണ് വിശദീകരിച്ചത്. ഇതില്‍ വസ്തുതാപരമായി തെറ്റുണ്ട്. മാര്‍ക്സോ, മാവോയോ, സ്റ്റാലിനോ സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങളില്‍ പോലും പരിഗണിക്കാതിരുന്ന യേശുവിനെ ക്രൈസ്തവ നേതൃത്വമായിരുന്നു വിപ്ലവകാരിയായും വിമോചകനായും ലാറ്റിനമേരിക്കയില്‍ അവതരിപ്പിച്ചത്. 1492 ല്‍ പോപ്പ് അലക്സാണ്ടര്‍ ആറാമന്‍ സുവിശേഷത്തിനായി പോര്‍ച്ചുഗലിനും സ്പെയിനിനുമായി ലോകത്തെ വിഭജിച്ചു നല്കി. അതിനു ശേഷം കത്തോലിക്കാ പള്ളി സ്പെയിനിന്റേയും പോര്‍ച്ചുഗലിന്റേയും നേതൃത്വത്തില്‍ കാട്ടിയ മനുഷ്യത്വ രഹിതമായ ക്രൂരതകളുടെ ചരിത്രം പരിശോധിച്ചാല്‍ യേശുവിന്റെ പേരില്‍ അവകാശപ്പെടുന്ന വിമോചനത്തിന്റേയും, വിപ്ലവത്തിന്റേയും കാപട്യം മനസ്സിലാവും. എഡി 1500 മുതല്‍ 1880 വരെ ഒരു കോടി ഇരുപതു ലക്ഷം കറുത്ത അടിമകളെയാണ് ആഫ്രിക്കയില്‍ നിന്ന് ക്രൈസ്തവയൂറോപ്യന്മാര്ക്കായി പശ്ചിമാര്‍ദ്ധ ഗോളത്തിലേക്ക് കൊണ്ടുപോയത്. അതില്‍ ഇരുപതു ലക്ഷത്തിലധികം ഹതഭാഗ്യര്‍ സമുദ്രയാത്രയ്ക്കിടയില്‍ കൊല്ലപ്പെട്ടു. ലാറ്റിന്‍ അമേരിക്കന്‍ കരിമ്പിന് പാടങ്ങളിലേക്ക് കൊണ്ടുപോയ നിസ്സഹായരായ മനുഷ്യ ജീവികളോട് പള്ളി ഉപദേശിച്ചത്, വിമോചനത്തിന്റെ തത്ത്വശാസ്ത്രമല്ല, അടിമത്തത്തിന്റെ നീതിശാസ്ത്രമാണ്. അടിമത്തം ദൈവഹിതമാണെന്നും ഭൂമിയില്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളോരോന്നും സ്വര്‍ഗ്ഗത്തിലേക്കുള്ള ചവിട്ടു പടിയാണെന്നും പള്ളി അടിമകളെ പറഞ്ഞു ധരിപ്പിച്ചു. ഭൂമിയിലെ അവരുടെ നരകയാതനകളുടെ കാഠിന്യം സ്വര്‍ഗ്ഗത്തിലെ സമ്മാനങ്ങളുടെ എണ്ണം കൂട്ടുമെന്നും വ്യാമോഹിപ്പിച്ചു. ക്രൈസ്തവരാല്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ടവരോട് സ്വര്‍ഗ്ഗത്തെപ്പറ്റി വാചാലമായ പള്ളി കിട്ടാവുന്നത്ര സമ്പത്ത് കൊള്ളയടിച്ച് യൂറോപ്പിലെത്തിച്ചു. അഞ്ചു നൂറ്റാണ്ടോളം ക്രൈസ്തവ സഭ നടത്തിയ ഈ പൈശാചിക ചൂഷണം മനുഷ്യരെ മത വിദ്വേഷികളും വിപ്ലവകാരികളുമാക്കി.
പള്ളി വേട്ടയാടിയ ജനങ്ങളുടെ പ്രതികാരാഗ്നിയില്‍ ചാരമാകുമായിരുന്ന ക്രിസ്തുമതത്തെ രക്ഷിക്കാനും സ്വഭാവികമായുണ്ടായ വിപ്ലവ പ്രസ്ഥാനങ്ങളെ മറികടക്കാനുമാണ് ക്രൈസ്തവ നേതൃത്വം വിമോചന ദൈവശാസ്ത്രം അവതരിപ്പിച്ചത്. 1955 ല്‍ റിയോഡി ജനിറോയില്‍ കൂടിയ ലാറ്റിന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ക്യൂബയിലും, വെനിസ്വേലയിലും ഗ്വാട്ടിമാലയിലും പെറുവിലും ബ്രസീലിലുമായുള്ള എഴുപതു ശതമാനത്തോളം വരുന്ന പരമ ദരിദ്രരരില്‍ പടര്‍ന്നു പിടിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങളെ നേരിടാന്‍ മാര്‍ക്സിയന്‍ ‘ടൂള്‍’ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ബെല്‍ജിയത്തില്‍ നിന്ന് ദൈവശാസ്ത്രം പഠിച്ച് വിപ്ലവകാരിയായി രംഗപ്രവേശം ചെയ്ത ഫാ:കാമിലോടോറസ് അധികാര കേന്ദ്രം ദരിദ്രരിലേക്ക് എത്തിക്കുമെന്ന വാഗ്ദാനത്തോടെ തൊഴിലാളികളേയും ചേരി നിവാസികളേയും ചേര്‍ത്ത് വിശാലമായ യുണൈറ്റഡ് ഫ്രണ്ട് രൂപീകരിച്ചു. പിന്നീട് ഫാ. കാമിലോ, നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന മാര്‍ക്സിയന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് രക്തസാക്ഷിയാവുകയും ചെയ്തു. നൂറ്റാണ്ടുകളായി ജനങ്ങളെ ചൂഷണം ചെയ്തിരുന്ന പള്ളിയോടും അവരോടൊപ്പമുള്ള മുതലാളിമാരോടും ആക്രാമികമായ പ്രതിരോധം (ഢശീഹലിേ ഞലശെെമ്രല) ഒഴിവാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പോപ്പ് പോള്‍ ആറാമന്‍ വിപ്ലവത്തിനു പകരം സമരസതയിലൂടെയുള്ള വികസനം വാഗ്ദാനം ചെയ്തു. വ്യവസ്ഥാപിതമായ പള്ളികളില്‍ വിശ്വാസം നഷ്ടപ്പെട്ടവരെ പള്ളിക്കുപുറത്ത് ചെറിയ ചെറിയ യൂണിറ്റുകളായി സംഘടിപ്പിച്ച് വിമോചന ദൈവശാസ്ത്രത്തിന്റെ പേരില്‍ ഏകോപിപ്പിച്ചു. 1970 കളില്‍ ബ്രസീലില്‍ മാത്രം എണ്‍പതിനായിരത്തോളം ഇത്തരം സമാന്തര ക്രൈസ്തവ യൂണിറ്റുകളുണ്ടായിരുന്നു. ഈ യൂണിറ്റുകളില്‍ ചെഗുവേരയിലൂടെ യേശുവിനെ അവതരിപ്പിച്ചു. സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന ചെഗുവേരയെ വിപ്ലവകാരിയായ യേശുവിന്റെ പിന്‍ഗാമിയായി ചിത്രീകരിച്ചു. ഡോക്ടറായിരുന്ന ചെഗുവേരയെപോലെ യേശുവും ശുശ്രൂഷകനാണെന്ന പ്രചാരണം വിപ്ലവത്തിനും വിമോചനത്തിനും വേണ്ടിയായിരുന്നില്ല. വിപ്ലവകാരികള്‍ പിഴുതെറിയുമായിരുന്ന ക്രൈസ്തവ മതത്തെ, വലിയ ഒരാക്രമണത്തില്‍ നിന്ന് രക്ഷിക്കാനും പ്രതിരോധിക്കാനും യേശുവിനെ വിപ്ലവകാരിയായി അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി മാര്‍ക്സിയന്‍ വിപ്ലവ പ്രസ്ഥാനങ്ങളുടെ നിയന്ത്രണം കത്തോലിക്കാ പുരോഹിതര്‍ ഏറ്റെടുത്തു.
1993 ല്‍ ‘റീഡേഴ്സ് ഡൈജസ്റ്റി’ന്റെ മതകാര്യ ലേഖകന്‍ ജോസഫ് എ. ഹാരീസ് റിപ്പോര്‍ട്ടു ചെയ്തത്, വേള്‍ഡ് ചര്‍ച്ച് കൗണ്‍സില്‍, പ്രോഗ്രാം കോംബാറ്റ് റേസിസം (ജൃീഴൃമാ ഇീായമേ ഞമരശൊ) എന്ന പദ്ധതി പ്രകാരം മുപ്പതു രാജ്യങ്ങളിലായി നൂറ്റി മുപ്പത് സംഘടനകള്‍ക്ക് 1976 നും 1993 നും ഇടയ്ക്ക് 13 മില്ല്യന്‍ യുഎസ് ഡോളര്‍ നല്‍കിയെന്നാണ്. അതില്‍, വര്‍ഗ്ഗ ശത്രുക്കളെ ടയര്‍ കത്തിച്ച് കഴുത്തിലിട്ട് പീഡിപ്പിക്കുന്ന ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം എണ്‍പതിലധികം സംഘടനകള്‍ മാര്‍ക്സിയന്‍ വിപ്ലവ പ്രസ്ഥാനങ്ങളായിരുന്നു.
വേള്‍ഡ് ചര്‍ച്ച് കൗണ്‍സിലും മാര്‍ക്സും വിപ്ലവവുമായി എന്താണ് ബന്ധമെന്നതിന് വ്യക്തത നല്‍കുന്നതാണ് ഏറ്റവുമൊടുവില്‍ സാതന്ത്ര്യം പ്രാപിച്ച തെക്കന്‍ സുഡാന്റെ ചരിത്രം. സുഡാനില്‍ 1900 കളുടെ തുടക്കത്തില്‍ മൊത്തം ക്രിസ്ത്യന്‍ ജനസംഖ്യ 2000 ന് അടുത്ത് മാത്രമായിരുന്നു. 1955 മുതല്‍ 1972 വരേയും 1983 മുതല്‍ 2005 വരേയും രണ്ടു ഘട്ടമായി ക്രൈസ്തവ സാമ്രാജ്യം നടത്തിയ കലാപങ്ങളില്‍ സുഡാനിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം പേര് കൊല്ലപ്പട്ടു. 1972 ല്‍ വേള്‍ഡ് ചര്‍ച്ച് കൗണ്‍സിലും (ണഇഇ) ആഫ്രിക്കന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ്സും ഇടപെട്ട് കലാപം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതിനുശേഷം രണ്ടാം ഘട്ടത്തിന് ക്രൈസ്തവ സാമ്രാജ്യത്തം തയ്യാറാക്കിയതാണ് സുഡാന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. അതിന്റെ നേതാവ് ജോണ്‍ ഗരാംങ്ങ് (ഖീവി ഏമൃമിഴ) കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഡിങ്കാ (ഉശിസമ) എന്ന സ്വന്തം വര്‍ഗ്ഗത്തെയും തെക്കന്‍ സുഡാനിലെ ഭൂരിപക്ഷം പൗരാണിക മതക്കാരേയും ക്രിസ്തുമതത്തിലെത്തിച്ചു. തുടര്‍ന്ന് 2011 ല്‍ സുഡാന് വിഭജിച്ച് തെക്കന്‍ സുഡാന് എന്ന ക്രൈസ്തവ രാജ്യം സ്ഥാപിച്ചു.
നേപ്പാളിലും മാവോയിസ്റ്റ് വിപ്ലവകാരികളിലൂടെ വന്ന ജനാധിപത്യം ക്രിസ്തുവിലാണ് എത്തി നില്ക്കുന്നത.് മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ സ്വന്തം മതം വെളുപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ക്രിസ്ത്യാനികളാണ്. അദ്ദേഹത്തിന്റെ ഗുരു ചന്ദ്രപ്രദേശ് ഗുജ്റാല്‍ ക്രിസ്ത്യന്‍ സുവിശേഷകനാണ്. പ്രചണ്ഡയുടെ സഹപ്രവര്‍ത്തകനും ഇപ്പോഴത്തെ നേപ്പാള്‍ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടറായിയും കുടുംബവും ക്രിസ്ത്യാനികളാണ്. മാവോയിസ്റ്റ് ആര്‍മിയില്‍ 30 ശതമാനത്തിലധികം മതംമാറിയ ക്രിസ്ത്യാനികളാണ്. ഹിന്ദു രാഷ്ട്രം എന്ന പദവി നഷ്ടപ്പെട്ടതിനു ശേഷം 14 ലക്ഷത്തിലധികം പേര് ക്രിസ്തുമതത്തിലേക്ക് ചേര്‍ന്നുകഴിഞ്ഞു. സുഡാനിലും ശ്രീലങ്കയിലും നേപ്പാളിലും നടന്ന ക്രൈസ്തവവല്‍ക്കരണത്തിന് പിന്നില്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ച നോര്‍വീജിയന്‍ എയ്ഡ് (ചീൃംലലഴശമി മശറ) നോര്വയുടേതിനേക്കാള് അമേരിക്കയുടേതാണ്. നോര്‍വീജിയന്‍ എയ്ഡിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് അമേരിക്കയാണ്. ഇതൊക്കെ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ക്രൈസ്തവ-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ ചരിത്രമാണെങ്കില്‍ ഇന്ത്യയ്ക്കകത്തും ഇതേപോലെയുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
ഏഷ്യയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ തീവ്രവാദി സംഘടനയായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റിന്റെ മാനിഫെസ്റ്റോ ആയ പോളറൈസേഷന് (ജീഹമൃശ്വമശ്ി) അവകാശപ്പെടുന്നത് മാവോയിസത്തിലധിഷ്ഠിതമായ ക്ലാസിക്കല്‍ സോഷ്യലിസമാണ് ലക്ഷ്യമെന്നാണ്. എന്നാല്‍ ഫലത്തില്‍ നാഗന്മാരുടെ പൗരാണിക മതത്തെ ഉന്മൂലനം ചെയ്തുകൊണ്ട് നാഗാലാന്റിനെ യേശുവിന് സമര്‍പ്പിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. നാഗന് വിഭജന വാദത്തിന്റെ പിതാവായി അറിയപ്പടുന്ന പിസോ ബ്രിട്ടീഷുകാര്‍ക്കെതിരെ സുഭാഷ് ചന്ദ്രബോസിനോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്തുകൊണ്ടാണ് പൊതുജീവിതമാരംഭിച്ചത്. പിന്നീട്, നാഗാ നാഷണല്‍ കൗണ്‍സിലിന്റെ നേതൃത്വമേറ്റെടുത്തുകൊണ്ട് ഭാരതത്തിനെതിരെ ലണ്ടനില്‍നിന്ന് യുദ്ധം ചെയ്യുകയായിരുന്നു. ആസാമിലെ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് തുടക്കത്തില്‍ ഹിന്ദു സംഘടനയാണെന്ന് പ്രചരിപ്പിച്ചിരുന്നു. ഇന്നത് നാഗാലാന്റിലെ ക്രൈസ്തവ തീവ്രവാദി സംഘടനകളോടൊപ്പം ബര്‍മ്മയിലെ കച്ച് ഇന്റിപെന്റന്റ് ആര്‍മി എന്ന ക്രൈസ്തവ തീവ്രവാദി സംഘടനയുമായി ചേര്‍ന്ന് രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. ആസാമില്‍ തന്നെ പത്തു ശതമാനം വരുന്ന ബോഡോകളെ വിപ്ലവത്തിന്റെ പേരില്‍ സംഘടിപ്പിച്ച നാഷണല്‍ ഡെമോക്രാറ്റിക് ഫ്രെണ്ട് ഓഫ് ബോഡോലാന്റ് പരിപൂര്‍ണ്ണമായും ഇന്ന് ക്രിസ്ത്യന്‍ തീവ്രവാദി സംഘടനയായിക്കഴിഞ്ഞു. ബോഡോ ഭാഷയുടെ അക്ഷരങ്ങള്‍ ദേവനാഗരി ലിപിക്കു പകരം റോമന്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ആസാമിലെ കാര്‍ബി മേഖലയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ പരമ്പരാഗതമായി രാമനെയും സീതയെയും അവരുടെ ദൈവങ്ങളായി പൂജിക്കുന്നവരാണ്. അവരുടെ ഇടയില്‍ സോഷ്യലിസവും മാവോയിസവും പറഞ്ഞു വളര്‍ന്ന കാര്‍ബി ലോംഗ്രീ എന്‍.സി. ഹില്‍ ലിബറേഷന്‍ ഫ്രണ്ട്, കാര്‍ബി പീപ്പിള്‍ ഫ്രണ്ട്, കാര്‍ബി നാഷണല്‍ വോളണ്ടിയേഴ്സ് എന്നിവ നിരന്തരം സംഘര്‍ഷങ്ങളുണ്ടാക്കി ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് അവിടെ കടന്നു ചെല്ലാന്‍ അവസരമുണ്ടാക്കിക്കൊണ്ട് വന്‍തോതില്‍ മതം മാറ്റം നടത്തുന്നു. മണിപ്പൂരിലെ തീവ്രവാദത്തിന്റെ പ്രമുഖരെല്ലാം ഇടതു വിപ്ലവത്തില്‍ നിന്നാണ് തുടങ്ങിയത്. ഇടതു വിപ്ലവ സംഘടനയില്‍ നിന്നുകൊണ്ടാണ് അവര്‍ ഇന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നത്. പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, പീപ്പിള്‍ റെവലൂഷ്യനറി പാര്‍ട്ടി ഓഫ് കാലിപാക്ക് എന്നിങ്ങനെ മുപ്പത്തിഏഴോളം തീവ്രവാദി സംഘടനകളും മതേതരത്ത/പുരോഗമനം പറയുന്ന 220 ഓളം എന്‍ജിഒകളും മണിപ്പൂരിനെ ക്രൈസ്തവവല്‍ക്കരിക്കുകയാണ്. ത്രിപുരയിലും തീവ്രവാദി സംഘടനകള്‍ ഒന്നടങ്കം മാര്‍ക്സിയന്‍ തത്വശാസ്ത്രം പറഞ്ഞുകൊണ്ടാണ് ഭാരതീയതയുടെ അടിത്തറ ഇളക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസ്സും കൂടി മത്സരിച്ച് വളര്‍ത്തിയ തീവ്രവാദികള്‍ ഇന്ന് ത്രിപുരയെ യേശുവിന് സമര്‍പ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചു മുന്നേറുന്നു.
ക്രൈസ്തവ സാമ്രാജ്യത്വത്തിന്റെ പിടിയില്‍ അമരുന്ന കേരളത്തിലെ സിപിഎം യേശു വിപ്ലവകാരിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് തോളിലേറ്റിയപ്പോള്‍ കഥയറിയാതെ കോപിച്ച ചിലരെങ്കിലും 1999 ല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അവരുടെ ചര്‍ച്ച് അഡ്വട്ടൈസ്മെന്റ് നെറ്റ് വര്‍ക്ക് വഴി യേശുവിനെ ചെ ജീസസ് (ഇവല ഖല്െ) ആയി പ്രചരിപ്പിച്ചത് അറിഞ്ഞിട്ടുണ്ടാവില്ല. യേശുവിനൊപ്പം ചെഗുവേരയെ ചേര്‍ത്ത അവര്‍ അന്ന് പറഞ്ഞത,് ജീസസ് കമ്മ്യൂണിസ്റ്റ് ആണെന്ന് അവകാശപ്പെടുന്നില്ല, മറിച്ച,് വിപ്ലവത്തിന്റെ വിശുദ്ധ പ്രതീകമായ ചെഗുവേരയ്ക്കൊപ്പം പരിഗണിക്കാവുന്ന വിപ്ലകാരിയായാണ് ജീസസ്�എന്നാണ്. മതത്തിനുവേണ്ടി വിപ്ലവത്തിന്റെ പ്രതീകങ്ങളെ ഇറക്കി വിളവെടുപ്പ് നടത്താനുള്ള അവസരങ്ങള്‍ ക്രൈസ്തവ സാമ്രാജ്യത്വം ലോകമെങ്ങും ആര്‍ത്തിയോടെ ഉപയോഗിക്കുകയാണ്. അര്‍ജന്റീനക്കാരനായ ചെഗുവേരയെ ക്യൂബന്‍ വിപ്ലവത്തിന്റെ വിജയത്തിനു ശേഷം, വിപ്ലവം വ്യാപിപ്പിക്കനായി നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍, ബൊളീവിയയില്‍ വച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ സേന കൊല്ലുകയാണുണ്ടായത്. അതിനുശേഷം 1968 ല്‍ ചെഗുവേരയെ അഭിനവ ക്രൈസ്റ്റ് എന്ന് വിശേഷിപ്പിച്ചത് അതേ ക്രൈസ്തവ സാമ്രാജ്യത്വത്തിന്റെ തന്ത്രമായിരുന്നു. മുപ്പതു വര്‍ഷത്തിനുള്ളില്‍ തന്നെ ചെഗുവേരയെ ബൊളീവിയന്‍ ക്രൈസ്തവ രാഷ്ട്രീയക്കാര്‍ വിശുദ്ധനാക്കി തുടങ്ങി. സെയിന്റ് ഏണസ്റ്റോ ഓഫ് ലാ ഹിഗ്വാര എന്നപേരില്‍ ബൊളീവിയന്‍ ഗ്രാമീണര്‍ ഇന്ന് അദ്ദേഹത്തെ ആരാധിക്കുന്നു. നാല്പതാം ചരമാവാര്‍ഷികത്തോടനുബന്ധിച്ച് ഗാര്ഡിയന്, ലോസ് എയിഞ്ചല്‍സ് ടൈംസ്, റോയിട്ടര്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തത് ബൊളീവിയന്‍ വീടുകളില്‍ ക്രൈസ്തവ മതക്രൂരതയ്ക്കും പീഡനത്തിനും എതിരെ ഗറില്ലാ യുദ്ധം നടത്തിയ ചെഗുവേരയെ യേശുവിനും കന്യാമറിയത്തിനും പോപ്പിനുമൊപ്പം ഒരു ക്രിസ്ത്യന്‍ ബിംബമായി പ്രാര്‍ത്ഥനാമുറിയില്‍ വെച്ചിരിക്കുന്നു എന്നാണ്. ചെഗുവേരയുടെ ചിത്രത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ആവശ്യങ്ങള്‍ നടക്കുമെന്ന് പള്ളി ഗ്രാമീണരെ വിശ്വസിപ്പിച്ചിരിയ്ക്കുന്നു.
ഇവിടെ സിപിഎമ്മിലൂടെ ക്രൈസ്തവ സാമ്രാജ്യം വലിയൊരു സാധ്യത കാണുന്നുണ്ട്. ഭാരതത്തിലെമ്പാടും വിദേശ പണംകൊണ്ട് കൊഴുത്തു വളരുന്ന കപട മതേതര എന്‍ജിഒകളുടെയും രാജ്യം മുഴുവന്‍ വിപ്ലവം നടത്താന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളുടേയും പൊതുവേദിയെന്ന നിലയില്‍ ക്രൈസ്തവ ഇടതുപക്ഷകൂട്ടുകെട്ട് വളരുന്നു. ബിനായക് സെന്നും, ഇറോം ശര്‍മ്മിളയും ഈ കൂട്ടുകെട്ടിന്റെ ഉല്‍പ്പന്നങ്ങളാണ്. കോണ്‍ഗ്രസ്സിനു വന്ന മൗലിക മാറ്റങ്ങള്‍ തിരിച്ചറിയപ്പെട്ട് തുടങ്ങിയതോടെ ഹിന്ദുക്കള്‍ നേരിടുന്ന അരക്ഷിതാവസ്ഥ ചൂക്ഷണം ചെയ്യാന്‍ തൊണ്ണൂറ്റി എട്ടു ശതമാനം ഹിന്ദുക്കളുള്ള സിപിഎമ്മിലൂടെ കഴിയുമെന്നാണ് ക്രൈസ്തവ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സിപിഎമ്മില്‍, ഹിന്ദു എന്ന വികാരത്തെ അപകര്‍ഷതയോടും വര്‍ഗ്ഗീയ ചുവയോടും പുച്ഛത്തോടും വെറുപ്പോടും കേട്ടും കണ്ടും വളര്‍ന്ന വലിയ ഒരു ഹിന്ദു സമൂഹമുണ്ട്. അവരുടെ മുമ്പിലേക്ക് വിപ്ലവകാരിയും വിമോചകനും രക്ഷകനുമായി യേശുവിനെ, മാര്‍ക്സിനെ മറികടന്ന്, എത്തിച്ചാല്‍ കാറ്റും വെളിച്ചവും കാണാത്ത ചിന്താപദ്ധതികളുമായി അടച്ചുപൂട്ടിയ പാര്‍ട്ടി ഗ്രാമങ്ങള്‍ ഒന്നാകെ സുവിശേഷവല്ക്കരിക്കാമെന്ന് ക്രൈസ്തവ സാമ്രാജ്യം കണക്കുകൂട്ടുന്നു. അതിനുവേണ്ടി ചരടു വലിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് പാര്‍ട്ടി എത്തിക്കഴിഞ്ഞു എന്നാണ് പാര്‍ട്ടിയിലേക്കുള്ള യേശുവിന്റെ വരവ് സൂചിപ്പിക്കുന്നത്.
മനോമോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: