കണ്ണൂറ്: കേരളത്തിലെ തയ്യല്‍ തൊഴിലാളികളുടെ ആശ്രയമായ തയ്യല്‍ തൊഴിലാളി ക്ഷേമബോര്‍ഡ് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ്. പുതിയ സര്‍ക്കാര്‍ ബോര്‍ഡിന് ചെയര്‍മാനെ തീരുമാനിക്കുന്നതിനോ ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതിനോ തയ്യാറായിട്ടില്ല. ക്ഷേമ ബോര്‍ഡില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥഭരണമാണ് നടക്കുന്നത്. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുകൊണ്ട് പോകുന്നതിന് ക്ഷേമബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലും കാലതാമസം നേരിട്ടുകൊണ്ടിരിക്കുന്നു. പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തരമായും ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്ന് കേരള തയ്യല്‍ മസ്ദൂറ്‍ ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.ബാലകൃഷ്ണന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ തയ്യല്‍ തൊഴില്‍ സംഘ് (ബിഎംഎസ്) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ബാലന് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന് പ്രസിഡണ്ട് പി.കൃഷ്ണന്, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ.പി.ജ്യോതിര്‍മനോജ്, സെക്രട്ടറി പി.ബാലന് എന്നിവര്‍ സംസാരിച്ചു. വനജാ രാഘവന് സ്വാഗതവും സി.ഷീല നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.ബാലന് (പ്രസിഡണ്ട്), സി.ഷീല, പി.പുഷ്പലത, പി.വി.സാവിത്രി (വൈസ്പ്രസിഡണ്ടുമാര്‍), വനജാ രാഘവന് (ജന.സെക്രട്ടറി), പി.കെ.പ്രീത, എ.പി.റീന, കെ.ശ്രീത (സെക്രട്ടറിമാര്‍), സി.ബീന (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: