ഇരിട്ടി: കശുവണ്ടിക്ക് കിലോവിന് 80 രൂപ തറവില നിശ്ചയിച്ച് വില്പന നികുതി ഈടാക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കശുവണ്ടി വ്യാപാരം നിര്‍ത്തിവെച്ചതോടെ കര്‍ഷകര്‍ ആശങ്കയില്‍. ചെറുകിട വ്യാപാരികള്‍ ചെറിയതോതില്‍ കശുവണ്ടി വാങ്ങുന്നുണ്ടെങ്കിലും ഇന്നലെ മുതല്‍ ലോഡ് കയറ്റി അയക്കുന്നില്ല. മൊത്തകച്ചവടക്കാരാണ് വ്യാപാരം പൂര്‍ണമായും നിര്‍ത്തിയത്. ഇതുമൂലം വിലയിടിഞ്ഞിട്ടുണ്ട്. നികുതിലാഭം മാത്രം പ്രതീക്ഷിച്ച് വാണിജ്യനികുതി വകുപ്പാണ് ഇല്ലാത്ത തറവില നിശ്ചയിച്ച് നികുതി ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതുപ്രകാരം ലോഡിന് 16,000 രൂപയോളം അധിക നികുതി വ്യാപാരികള്‍ കൊടുക്കേണ്ടിവരും. ഇന്നലെ വിപണിയില്‍ 68 രൂപയാണ് കശുവണ്ടിക്ക് വില. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നുമായി പ്രതിദിനം 150-200 ടണ്‍ കശുവണ്ടിയാണ് കേരളത്തിനകത്തും പുറത്തുമുള്ള ഫാക്ടറികളിലേക്ക് കയറ്റി അയക്കുന്നത്. ഇത് പൂര്‍ണമായും നിലച്ചു. പ്രശ്നം സര്‍ക്കാരിണ്റ്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. കണ്ണൂറ് വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുമായി കഴിഞ്ഞദിവസം വ്യാപാരികള്‍ പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും വിവാദമായ ഉത്തരവ് പുറപ്പെടുവിച്ച ഓഫീസര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉത്തരേന്ത്യയിലേക്ക് പോയതിനാല്‍ ഇതിന്മേല് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രിസഭാതലത്തില്‍ ചര്‍ച്ച ചെയ്താലേ പ്രജോനമുണ്ടാവുകയുള്ളൂ എന്നാണ് അറിഞ്ഞത്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കാഷ്യൂ ഡീലേഴ്സ് അസോസിയേഷന് തീരുമാനം. സീസണ് സമയത്തുണ്ടായ പ്രതിസന്ധി കര്‍ഷകരെ കണ്ണീര് കുടപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന പാര്‍ട്ടികളോ ഭരണാധികാരികളോ പ്രശ്നത്തിലിടപെടാത്തത് കര്‍ഷകരിലും വ്യാപാക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചുരുങ്ങിയത് ൧൦൦ രൂപയെങ്കിലും തറവില നിശ്ചയിച്ച് സര്‍ക്കാര്‍ ഏജന്‍സി മുഖാന്തിരം കശുവണ്ടി സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: