കോട്ടയം: കോട്ടയം വാഴൂര്‍ പുളിക്കല്‍ കവലയില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞു പിഞ്ചു കുഞ്ഞടക്കം മൂന്നു പേര് മരിച്ചു. ഇടുക്കി അണക്കര പാമ്പുംപാറ വീട്ടില്‍ ലിസി (54), ലിസിയുടെ ചെറുമകന് അമല്‍ (5), ബന്ധു റോയിയുടെ മകള്‍ സോന (രണ്ടര) എന്നിവരാണു മരിച്ചത്. കറുകച്ചാലിലെ ആയുര്‍വേദ സ്ഥാപനത്തിലേക്കു വരുമ്പോള്‍ കാര്‍ കുഴിയിലേക്കു മറിയുകയായിരുന്നു. പതിനാലാം മൈലിനും കാഞ്ഞിരപ്പാറയ്ക്കും ഇടയിലാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: