കോഴിക്കോട്: വൈകല്യമല്ല, കൈവല്യമാണ് കലയെന്ന് സംസ്കാര്‍ഭാരതി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.സി.ജി. രാജഗോപാല്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ 35-ാം വാര്‍ഷികോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രപ്രദര്‍ശനം സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മ്മലവും ശുദ്ധവുമായ മനസ്സിന്റെ ആവിഷ്ക്കാരമാണ് കല. അതിനെ വികലമാക്കാന്‍ പാടില്ല. കലാകാരന്മാര് മാനവസംസ്ക്കാരത്തിന്റെ പ്രതിനിധികളാണ്. കലാകാരന്മാരിലുള്ളത് ഈശ്വരസാന്നിദ്ധ്യമാണ്. ഈശ്വരാംശം ഇല്ലാത്ത ഒരാള്‍ക്ക് കലാകാരന് ആവാന്‍ കഴിയില്ല. പല കലാകാരന്മാര്ക്കും ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല. അതിനാല്‍ പലര്‍ക്കും ജീവിതത്തിലും കലയിലും പരാജയവും വൈകല്യവും ഏറ്റുവാങ്ങേണ്ടിവരുന്നു.
സംസ്ക്കാരത്തെ ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്ക് സംക്രമിപ്പിക്കുന്നത് കലാകാരന്മാരാണ്. മനോരാജ്യമായിരിക്കണം കലയില്‍ പ്രതിഫലിക്കേണ്ടത്. ജീവിതമെന്തെന്നും എങ്ങനെയായിരിക്കണമെന്നുമാണ് കലയുടെ ആവിഷ്ക്കരണത്തിലൂടെ സംഭവിക്കേണ്ടത്. എം. എഫ് ഹുസൈന്, സരസ്വതീദേവിയുടെ നഗ്നതയെ ആവിഷ്കരിച്ചതുപോലയുള്ള കലാപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണ്.
ആത്മാവലോകനം ചെയ്ത് നമ്മളിലുള്ള കഴിവുകള്‍ മനസ്സിലാക്കി പെരുമാറാന്‍ സാധിക്കണം. വൃത്തബദ്ധമല്ലാതെ കവിതയെഴുതുമ്പോഴും ആസ്വാദകന് ഉള്‍ക്കൊള്ളാനാവാത്ത ചിത്രങ്ങള്‍ വരക്കുമ്പോഴും സംഭവിക്കുന്നത് ആത്മാവിഷ്കാരത്തിന്റെ പരാജയമാണ്. കലാരംഗത്ത് ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ കലയ്ക്ക് പ്രോത്സാഹനം ഉണ്ടാവണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.ചന്ദ്രശേഖരന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. മേലത്ത്ചന്ദ്രശേഖരന്‍, സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. വി.കെ.എസ്. മേനോന്, ജനറല്‍ കണ്‍വീനര്‍ കെ. ഗോപിനാഥ,് വത്സന് നെല്ലിക്കോട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് അക്ഷരശ്ലോകസമിതിയുടെ സംഘാടകന്‍ കെ. ശങ്കരനാരായണനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അക്ഷരശ്ലോകസദസ്സ്, തുടര്‍ന്ന് ആരതി വി.സത്യന്റെ പാഠകാവതരണം എന്നിവ നടന്നു. ഇന്ന് രാവിലെ 9.30 ന് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ മഹാകവി അക്കിത്തത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: