ചെന്നൈ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് രേഖപ്പെടുത്താന്‍ തത്സമയ നിരീക്ഷണ സംവിധാനം ഒരുക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചു.
നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ കേരളവും ശാസ്ത്രസാങ്കേതിക മന്ത്രാലയവും ചേര്‍ന്ന് നടത്തുന്ന നീക്കം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിന്റെ നീക്കത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനാണ്. ഈ സാഹചര്യത്തില്‍ തമിഴ്നാടിനോടാലോചിക്കാതെ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയവുമായി കേരളം ഒപ്പിട്ട കരാര്‍ പ്രധാനന്ത്രി ഇടപെട്ട് റദ്ദാക്കണമെന്നും ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: