കോഴിക്കോട്: സംസ്ഥാനത്തെ വനപാലകരുടെ ജോലിസമയം എട്ട് മണിക്കൂറാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ നിയമപോരാട്ടത്തിന് നീക്കം. ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന് ഫയല്‍ ചെയ്യാനാണ് ജീവനക്കാര്‍ നീക്കം നടത്തുന്നത്.
വനം പരിപാലകരായ റെയ്ഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ചര്‍, ഫോറസ്റ്റര്‍, ഫോറസ്റ്റ് ഗാര്‍ഡ് എന്നിവരുടെ ജോലിസമയം നിലവില്‍ 24 മണിക്കൂറാണ്. ഇവര്‍ക്ക് അവധിയില്‍ പോകണമെങ്കില്‍ മേലധികാരികളുടെ സമ്മതവും വേണം. സമാനവിഭാഗമായ പോലീസില്പോലും എട്ട് മണിക്കൂര്‍ ജോലി നിജപ്പെടുത്തിയിട്ടും വനംവകുപ്പിനോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതിനെതിരെ ജീവനക്കാരുടെ സംഘടനയായ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
ഈ ആവശ്യം പരിഗണിച്ചുകൂടെയെന്ന് കോടതി സര്‍ക്കാരിനോട് ആരായുകയുമുണ്ടായി. ഇതേ തുടര്‍ന്ന് സര്‍ക്കാരിന് വേണ്ടി ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിയറിംഗ് നടത്തുകയും ഈ ആവശ്യം അംഗീകരിക്കാന്‍ പ്രയാസമാണെന്ന് കാണിച്ച് ഉത്തരവിറക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് അസോസിയേഷന് ഇപ്പോള്‍ റിട്ട് സമര്‍പ്പിക്കുന്നത്.
ജീവനക്കാരുടെ ജോലിസമയം ലഘൂകരിച്ചാല്‍ കൂടുതല്‍പേരെ നിയമിക്കേണ്ടിവരുമെന്നതാണ് സര്‍ക്കാരിനെ നിഷേധാത്മക നിലപാട് സ്വീകരിക്കാന്‍ നിര്ബന്ധിതമാക്കുന്നതത്രെ. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളിലെങ്കിലും എട്ടുമണിക്കൂര്‍ ജോലി നടപ്പാക്കണമെന്നതാണ് ജീവനക്കാരുടെയും സംഘടനയുടെയും ആവശ്യം.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: