തിരുവനന്തപുരം: കേരളത്തി ലെ ആദ്യപോലീസ് ക്യാന്റീന് പ്ര വര്ത്തനമാംരഭിച്ചു. തിരുവനന്തപു രം നന്ദാവനം എ.ആര്. ക്യാമ്പിലെ ക്യാന്റീന്റെ ഉദ്ഘാടനം ഡിജിപി ജേക്കബ് പുന്നൂസ് നിര്‍വ്വഹിച്ചു. എഡിജിപി വിന്‍സന്റ് എം.പോള്‍, ഐ.ജി മനോജ് എബ്രഹാം, കമ്മീഷണഷറപ ടി.ജെ. ജോസ്, എ സി വി.ശശിധരന്, ക്യാന്റീന് മാനേജര്‍ എ.സി എസ്.രവീന്ദ്രന്‍നായര്‍, പോ ലീസ് അസോസിയേഷന് സംസ്ഥാ ന സെക്രട്ടറി ജി.ആര്. അജിത് എന്നിവര്‍ സന്നിഹിതരായിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റീപില്‍ മുതല്‍ കാര്‍ വരെയുള്ള സാധനങ്ങള്‍ പോലീസ് ക്യാന്റീനില്‍ നിന്നും ലഭ്യമാകും. വിപണി വിലയേക്കാള്‍ 25 മുതല്‍ 40 ശതമാനം വലെ വിലക്കുറിവില്‍ സാധനങ്ങള്‍ ലഭ്യമാകും. വാറ്റ് നികുതി 50 ശതമാനം മാത്രമാണ് പോലീസുകാര്‍ക്ക് അടയ്ക്കേണ്ടി വരിക. ഫോട്ടോ പതിച്ച സ്മാര്‍ട്ട് കാര്‍ഡുള്ളവര്‍ക്ക് മാത്രമേ സാധനങ്ങള്‍ ലഭ്യമാവൂ. പോലീസിലെ അംഗത്തിനും ഭാര്യയ്ക്കും മാത്രമാണ് അര്‍ഹതയുണ്ടാവുക.
വിരമിച്ച ഉദ്യോഗസ്ഥകള്‍, വിധവകള്‍ എന്നിവര്‍ക്കും ക്യാന്റീനിലെ സേവനം പ്രയോജനപ്പെടുത്താം. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി മാത്രമാണ് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുക. ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കറി പൗഡറുകള്‍, കോസ്മെറ്റിക് വസ്തുക്കള്‍, തുണിത്തരങ്ങള്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍, ടൂവീലറുകള്‍, കാറുകള്‍ വരെ ക്യാന്റീന് വഴി ലഭ്യമാകും. സിആര്‍പിഎഫ് ക്യാന്റീന് വഴിയാണ് സാധനങ്ങള്‍ ലഭ്യമാക്കുന്നത്. തിരുവനന്തപുരത്ത് 40 ലക്ഷം രൂപയുടെ സാധനങ്ങള്‍ ആദ്യഘട്ടത്തില്‍ വിപണനത്തിനായ് എത്തിയിട്ടുണ്ട്. അംഗങ്ങളില്‍ നിന്ന് 2000 രൂപ പലിശയില്ലാതെ ഡിപ്പോസിറ്റ് വാങ്ങിയാണ് ക്യാന്റീന് പ്രവര്‍ത്തനമാരംഭിച്ചത്.
സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഭാവിയില്‍ കേരളത്തിലെ ഏത് ക്യാന്റീനില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാവും. കേരള പോലീസ് വെല്‍ഫെയര്‍ ബ്യൂറോയുടെ കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ക്യാന്റീന് പ്രവര്‍ത്തനമാരംഭിക്കും.
എഡിജിപി വിന്‍സന്റ് എം. പോള്‍ പ്രസിഡന്റും ഐജി മനോജ് എബ്രഹാം സെക്രട്ടറിയുമായ വെല്‍ഫെയര്‍ ബ്യൂറോയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
തൃശൂരും അടൂരും ഒരുമാസത്തിനുള്ളിലും കൊച്ചി, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുമാസത്തിനുള്ളിലും ക്യാന്റീനുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വെല്‍ഫെയര്‍ ബ്യൂറോ സെക്രട്ടറി മനോജ് എബ്രഹാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: