തിരുവനന്തപുരം: സി.പി.എം യേശുവിനെ വിപ്ലവകാരിയായി കാണുന്നുവെങ്കില്‍ ക്രിസ്തീയ സഭകള്‍ അതില്‍ അഭിമാനിക്കണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ചിത്രപ്രദര്‍ശനം കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാന്മാരായ വിപ്ലവകാരികളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ യേശുവിന്റെ ചിത്രം ഇല്ലാതിരുന്നുവെങ്കിലായിരുന്നു ദുഃഖിക്കേണ്ടത്. യേശുവിന്റെ കാലത്ത് ദരിദ്രരുടെ ജന മുന്നേറ്റമായിരുന്നു മതം. മതത്തിന്റെ ആ വിപ്ലവാംശം സഭകള്‍ കൈയൊഴിഞ്ഞതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നും മാര്‍ കുറിലോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: