ന്യൂദല്‍ഹി: 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് മാര്‍ച്ച് 16ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. മാര്‍ച്ച് 14നായിരിക്കും റെയില്‍വേ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് സമ്മേളനം മാര്‍ച്ച് 12ന് തുടങ്ങും.
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. 15ന് സാമ്പത്തിക സര്‍വേ സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്നും ബന്‍സല്‍ പറഞ്ഞു. മാര്‍ച്ച് 30നാണ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്.
ബജറ്റ് സമ്മേളനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി ഫെബ്രുവരി മൂന്നാം വാരം ആണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതെങ്കിലും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സമ്മേളനം നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: