Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസ്‌ ആഹ്ലാദിക്കുന്നോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2012, 10:10 pm IST
inVicharam

ടു ജി സ്പെക്ട്രം അഴിമതിക്കേസില്‍ ശനിയാഴ്ചത്തെ സിബിഐ കോടതി വിധിക്കു ശേഷം കോണ്‍ഗ്രസ്‌ നേതാക്കളെല്ലാം ആഹ്ലാദം പ്രകടിപ്പിക്കുകയാണ്‌. പക്ഷേ നിയമജ്ഞന്‍ കൂടിയായ പി.ചിദംബരമാകട്ടെ അപകടം ഒഴിഞ്ഞിട്ടില്ലെന്നു തന്നെയാണ്‌ വിശ്വസിക്കുന്നതെന്ന്‌ അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു. ചിദംബരം തെറ്റുകാരനല്ലെന്ന്‌ കോടതി പറഞ്ഞിട്ടില്ലെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. പക്ഷേ വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ സ്പെക്ട്രം ഇടപാട്‌ ഉപയോഗപ്പെടുത്തി എന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ നിരീക്ഷണം. ഇതിനെ ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍സ്വാമി ചോദ്യം ചെയ്തിട്ടുണ്ട്‌.
വിചാരണക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ ആഹ്ലാദത്തിന്‌ അല്‍പായുസ്സ്‌ മാത്രമെന്ന കാര്യത്തില്‍ സംശയമില്ല. സ്പെക്ട്രം അഴിമതിക്കേസില്‍ ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നായിരുന്നു ആവശ്യം. സ്പെക്ട്രം വില നിര്‍ണയിക്കുന്ന കാര്യത്തില്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോംമന്ത്രി എ. രാജയെപ്പോലെ ചിദംബരവും കുറ്റക്കാരനാണെന്ന്‌ ചൂണ്ടിക്കാട്ടി ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ്‌ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ചിദംബരത്തെ പ്രതിയാക്കണമെന്ന ആവശ്യം തള്ളുന്നതായി പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നിയാണ്‌ അറിയിച്ചത്‌.

സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക്‌ അന്വേഷിക്കാന്‍ സിബിഐക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി കീഴ്‌ക്കോടതിയിലേക്ക്‌ വിട്ടതാണ്‌. കേസ്‌ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ്‌ സുപ്രീംകോടതി ജസ്റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദ്ദേശിച്ചിരുന്നത്‌. ആഭ്യന്തരമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിചാരണക്കോടതിക്ക്‌ കഴിയുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. എ. രാജയുടെ നേതൃത്വത്തില്‍ അനധികൃതമായി അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ അസാധുവാക്കിക്കൊണ്ടാണ്‌ സുപ്രീംകോടതി ഇതു പറഞ്ഞത്‌. സ്പെക്ട്രം അനുവദിച്ചത്‌ ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ തരത്തിലാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. സ്പെക്ട്രം വില നിര്‍ണയിക്കുന്നതിലും ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക്‌ വില്‍ക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിലും രാജയെപ്പോലെ ചിദംബരത്തിനും പങ്കുണ്ടെന്ന്‌ വ്യക്തമാണ്‌.

അഴിമതി നിരോധന നിയമവും മറ്റ്‌ ക്രിമിനല്‍ നിയമങ്ങളുമനുസരിച്ച്‌ ചിദംബരം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന്‌ വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളാണ്‌ സ്വാമി കോടതിയില്‍ ഹാജരാക്കിയത്‌. ആദ്യമെത്തുന്നവര്‍ക്ക്‌ ആദ്യം സ്പെക്ട്രം നല്‍കുകയെന്ന 2001 ലെ നയം പിന്തുടരാന്‍ ചിദംബരവും മുന്‍ ടെലികോംമന്ത്രി എ. രാജയും സംയുക്തമായി തീരുമാനിച്ച കാര്യം വിധിന്യായത്തില്‍ ജഡ്ജി സമ്മതിച്ചിട്ടുണ്ട്‌. ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക്‌ വില്‍ക്കുന്ന കാര്യത്തിലും ഇരുവരും യോജിച്ചിരുന്നതായും കോടതി സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നിട്ടും ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ മാത്രം ജയിലില്‍ കഴിയുന്നത്‌ ആശ്ചര്യകരമാണെന്ന്‌ ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെടുന്നത്‌ സ്വാഭാവികമാണ്‌. 2001 ലെ നിരക്കില്‍ സ്പെക്ട്രം വില നിര്‍ണയിക്കുന്നതില്‍ ക്രമവിരുദ്ധമായി ചിദംബരം പെരുമാറിയതെങ്ങനെയെന്ന്‌ സ്വാമി തെളിയിച്ചിട്ടില്ലെന്നാണ്‌ ജഡ്ജിയുടെ നിലപാട്‌. ഇത്‌ വിചാരണവേളയില്‍ മാത്രമേ പുറത്തുവരികയുള്ളൂവെന്ന്‌ സ്വാമിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അഴിമതിക്ക്‌ വഴിയൊരുക്കിയ തീരുമാനങ്ങളില്‍ ചിദംബരത്തിനും പങ്കുണ്ടെന്നിരിക്കെ അദ്ദേഹത്തെ പ്രതിയാക്കാന്‍ വിസമ്മതിച്ചത്‌ നിയമവൃത്തങ്ങളില്‍ അദ്ഭുതമാണ്‌ ഉളവാക്കിയിട്ടുള്ളത്‌. ചിദംബരത്തിന്റെ പങ്ക്‌ കുറ്റകരമാണോ എന്നറിയാന്‍ വിചാരണ ചെയ്യേണ്ടതുണ്ട്‌. അതിന്‌ സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം മുന്‍പിന്‍ നോക്കാതെ പ്രതിയാക്കേണ്ടന്ന്‌ തീര്‍പ്പുകല്‍പിക്കുന്നത്‌ അനുചിതമാണെന്ന കാര്യത്തില്‍ സംശയമില്ല.

നൂറ്റി ഇരുപത്തിരണ്ട്‌ സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ മൗനം ദീക്ഷിച്ച കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും ചിദംബരത്തെ പ്രതിയാക്കാത്ത കോടതി വിധി പൊക്കിപ്പിടിച്ചാണ്‌ ആഹ്ലാദിക്കുന്നത്‌. മാത്രമല്ല എന്‍ഡിഎ ഭരണകാലത്തെ നയം തുടരുക മാത്രമാണ്‌ യുപിഎ ചെയ്തതെന്നും അവകാശപ്പെടുന്നു. എന്‍ഡിഎ ഭരണകാലത്തെ നയങ്ങളെ അംഗീകരിച്ചവരല്ല കോണ്‍ഗ്രസും കൂട്ടാളികളും. എന്‍ഡിഎയുടെ തെറ്റായ നയത്തിനെതിരെ നേടിയ വിജയമെന്ന്‌ കൊട്ടിപ്പാടിയവര്‍ എന്തിന്‌ എന്‍ഡിഎ നയം തുടര്‍ന്നു എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കേണ്ടതല്ലേ ? മാത്രമല്ല എന്‍ഡിഎ 2001ല്‍ നിശ്ചയിച്ച തുകയ്‌ക്ക്‌ എട്ടു വര്‍ഷത്തിനു ശേഷം സ്പെക്ട്രം നല്‍കിയതിന്‌ എന്തു ന്യായീകരണമാണ്‌ നല്‍കാനാകുക ? എന്‍ഡിഎ ഭരണത്തില്‍ അഴിമതി നടന്നെന്ന്‌ കോണ്‍ഗ്രസ്‌ പറയുമ്പോള്‍ അതു തെളിയിക്കാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്‌. സ്വന്തം വീഴ്ചകളും കള്ളത്തരങ്ങളും മറച്ചുവയ്‌ക്കാനുള്ള വിഫലമായ ശ്രമങ്ങളാണ്‌ ഇപ്പോഴവര്‍ നടത്തുന്നത്‌. വിനാശകാലത്തുദിക്കുന്ന വിപരീത ബുദ്ധിയായേ ഇത്‌ കാണാനാകൂ. അഴിമതിയുടെ ചെളിക്കുണ്ടില്‍ പുഴുക്കളെപ്പോലെയാണ്‌ ഇന്നത്തെ കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും. ഘടകകക്ഷികളെ ബലി കൊടുത്ത്‌ ആശ്വസിക്കാനും നിസാരമായ വിധികളുടെ പേരില്‍ ആഹ്ലാദിക്കാനും ഒരുമ്പെടുന്നവര്‍ക്ക്‌ നിരാശപ്പെടാന്‍ ഇനിയധികം കാത്തിരിക്കേണ്ടി വരില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.