ആലപ്പുഴ: കയര്‍ കേരള 2012ലെ ആദ്യകയറ്റുമതി ഇടപാടിന് കരാറായി. പൊതുമേഖലയിലുള്ള കേരള സംസ്ഥാന കയര്‍കോര്‍പ്പറേഷനും ദുബായ് ആസ്ഥാനമായ അന്താരാഷ്ട്ര വ്യാപാര സ്ഥാപനമായ അല്‍-ടെക് ഗ്രൂപ്പും തമ്മിലാണ് കയറ്റുമതി സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. മന്ത്രി അടൂര്‍ പ്രകാശിന്റെ സാന്നിധ്യത്തിലാണ് കയര്‍ കോര്പ്പറേഷന് കയറ്റുമതി വിപുലീകരണത്തിനുള്ള കരാറിന് തുടക്കം കുറിച്ചത്.
കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ജി.എന്‍.നായരും അല്‍ടെക് എംഡി ഗോപാലകൃഷ്ണനുമാണ് കരാറില്‍ ഒപ്പുവച്ചത്. കോര്പ്പറേഷന് ഫൈനാന്‍സ് മാനേജര്‍ ഷമ്മി സോമന് , ബിസിനസ് മാനേജര്‍ ജ്യോതിഷ്കുമാര്‍, പി.വി.ശശീന്ദ്രന്, ബിസിനസ് കണ്‍സള്‍ട്ടന്റ് പി.സന്തോഷ്, ബിനു ജോര്‍ജ്, അല്‍-ടെക് ഗ്രൂപ്പ് ഇന്ത്യാ ഓപ്പറേഷന്‍സ് മേധാവി സുരേഷ് മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: