ന്യൂദല്‍ഹി: ആന്‍ഡമാനിലെ ജറാവ ആദിവാസി സ്ത്രീകളെ വിനോദ സഞ്ചാരികള്‍ക്കു മുന്‍പില്‍ അര്‍ദ്ധ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ചതിന്റെ പുതിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. രഒബ്സര്‍വര്‍ ദിനപത്രമാണ് വിഡിയോകള്‍ പുറത്തുവിട്ടത്.
ണ്ടു വിഡിയൊ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇവയില്‍ ഒന്നില്‍ യൂണിഫോമില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വ്യക്തമായി കാണാം. കൂടാതെ ഹിന്ദിയില്‍ സംസാരിക്കുന്നതും ആദിവാസികളോടു നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുന്നതും വ്യക്തമായി കേള്‍ക്കാം.
ഭക്ഷണം നല്‍കാമെന്നു പ്രലോഭിച്ചാണ് വിനോദ സഞ്ചാരികള്‍ക്കു മുന്‍പില്‍ ആദിവാസി സ്ത്രീകളെ നൃത്തം ചെയ്യിപ്പിച്ചത്. നൃത്തം ചെയ്യിപ്പിക്കുന്നതിന് പോലീസുകാര്‍ 200 പൗണ്ട് വാങ്ങി. ഈ ആദിവാസി വര്‍ഗത്തിന്റെ ചിത്രമെടുക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: