ഗാസിയാബാദ്: ആരുഷി തല്‍വാര്‍ കൊലപാതക കേസിന്റെ വിചാരണ ഗാസിയാബാദ് കോടതി ഫെബ്രുവരി 29 ലേക്ക് മാറ്റി. ഈ കേസില്‍ പ്രതികളായ ആരുഷിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഗാസിയാബാദ് കോടതിയില്‍ നിന്നും വിചാരണ ദല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഈ വിഷയത്തില്‍ നാല് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
ജീവനുഭീഷണിയുള്ളതിനാല്‍ ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാര്‍ കോടതിയില്‍ ഹാജരായില്ല. രാജേഷ് തല്‍വാര്‍-നൂപുര്‍ തല്‍വാര്‍ ദമ്പതികളുടെ മകളായ ആരുഷിയേയും വീട്ടുജോലിക്കാരന്‍ ഹേംരാജിനേയും 2008 മെയ് 16നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ കേസിലെ പ്രധാനപ്രതികളാണ് ആരുഷിയുടെ മാതാപിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: