കോഴിക്കോട്: ടു ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിബിഐ പ്രത്യേകകോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രപ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി. ചിദംബരം നിരപരാധിയാണെന്ന് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാറും നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനുള്ള അംഗീകാരമാണ് കോടതി വിധി. ധനമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് ചിദംബരം നടത്തിയത്. ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതിവിധി കോണ്‍ഗ്രസ് നിലപാടുകളെ ശരിവെക്കുന്നതാണെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്ന മാധ്യമങ്ങളാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നം വഷളാക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ അനുഭവശേഷിയും കാര്യശേഷിയുമുള്ള നേതാക്കള്‍ സംസ്ഥാനത്ത് തന്നെയുണ്ടെന്നും ആന്റണി കോഴിക്കോട്ട് ഗസ്തൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ടു ജി കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ ശരിവെക്കുന്നതാണ് കോടതി വിധിയെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: