കൊച്ചി: മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനും റദ്ദാക്കാനുമുള്ള അധികാരം മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനും നല്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് കെസിബിസി. മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി. ഓരോ പ്രദേശത്തും മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അധികാരം നല്കുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232,447 വകുപ്പുകള്‍ പൂര്‍ണ്ണമായും പുന:സ്ഥാപിക്കണം. ഈ അധികാരം ഇപ്പോള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കാത്തത് ഖേദകരമാണ്. പഞ്ചായത്തുകള്‍ക്കുകൂടി ഈ അധികാരം നല്‍കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1998-ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ അധികാരം റദ്ദ് ചെയ്തത്.
മദ്യനിരോധനാധികാരം നഗരസഭകള്‍ക്ക് നല്കിയ വിപ്ലവകരമായ ഈ തീരുമാനത്തിലൂടെ മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമാണ് പൂവണിയുക. ജനവികാരം മാനിച്ചു മാത്രമേ ഇനി മുതല്‍ മദ്യശാലകള്‍ ആരംഭിക്കാനാകൂ. ചാരായ നിരോധനം പോലെ ചരിത്രപരമായ തീരുമാനമാണിത്. ഈ പ്രഖ്യാപനത്തിലൂടെ മദ്യനിരോധനത്തിലേക്ക് കേരളം പതുക്കെ നടന്നടുക്കും. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഈ തീരുമാനം ആശ്വാസകരമാകും.
യുഡിഎഫ്. ഉപസമിതിയുടെ മറ്റ് നിര്‍ദ്ദേശങ്ങളും എത്രയും പെട്ടെന്ന് ഗവണ്മെന്റ് നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മദ്യലഭ്യത കുറച്ചുകൊണ്ടു വരുവാന്‍ വേണ്ടി സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളെയും കെസിബിസി മദ്യവിരുദ്ധസമിതി സ്വാഗതം ചെയ്യും.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സമിതിയുടെ നേതൃയോഗത്തില്‍ പ്രസിഡന്റ് അഡ്വ.ചാര്‍ളി പോള്‍ അദ്ധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നേരേവീട്ടില്‍, ഫാ പോള്‍ കാരാച്ചിറ, സി.ജോണ്‍കുട്ടി, വി.പി.ജോസ്, ജോണ്സണ് പാട്ടത്തില്‍, അഡ്വ.ജേക്കബ്ബ് മുണ്ടയ്ക്കല്‍, പോള്‍ ഇടക്കൂടന്, ചാണ്ടി ജോസ്, കെ.എ.റപ്പായി, ജെയിംസ് ഇലവുംകുടി, സിസ്റ്റര്‍ ബനീസി, സിസ്റ്റര്‍ മരിയൂസ, ഫാ. പോള്‍ ചുള്ളി, കെ.വി.ജോണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: