കൊച്ചി: ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഐഡിബിഐ ബാങ്കിന്റെ നിക്ഷേപങ്ങള്‍ മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 1.50 ലക്ഷം കോടിയില്‍ നിന്ന് 18% വര്‍ധിച്ച് 1.77 ലക്ഷം കോടിയായി. 9 മാസക്കാലയളവിലും 3 മാസക്കാലയളവിലും 11%-ത്തിനടുത്ത് വര്‍ധനയാണ് അറ്റാദായതലത്തില്‍ ബാങ്ക് രേഖപ്പെടുത്തിയത്. 9 മാസക്കാലയളവില്‍ അറ്റാദായം 1134 കോടിയില്‍ നിന്ന് 1261 കോടിയായപ്പോള്‍ മൂന്നു മാസക്കാലയളവില്‍ ഇത് 410 കോടിയില്‍ നിന്ന് 454 കോടിയായി.
ഡിസംബര്‍ 31-ലെ കണക്കുകള്‍ക്കൊപ്പം 2011-12 വര്‍ഷത്തേയ്‌ക്ക് ഓഹരിയൊന്നിന് 2 രൂപ വീതം ഇടക്കാല ലാഭവീതവും ഐഡിബിഐ ബാങ്ക് പ്രഖ്യാപിച്ചു. ഈ കാലയളവില്‍ ബാങ്ക് 1.56 ലക്ഷം കോടി രൂപയുടെ വായ്പകള്‍ നല്‍കി – മുന്‍വര്‍ഷ മൂന്നാം പാദത്തിലെ 1.34 ലക്ഷം കോടിയേക്കാള്‍ 16% വര്‍ധനവ്. മൊത്തം ബിസിനസ് 17% ഉയര്‍ന്ന് 3.33 ലക്ഷം കോടിയായി. ബാങ്കിന്റെ മൊത്തം ആസ്തി 16% വര്‍ധിച്ച് 2.59 ലക്ഷം കോടിയും പലിശവരുമാനം 5.4% വര്‍ധിച്ച് 3,334 കോടിയായി.
വികസ്വര രാജ്യങ്ങളില്‍ നിന്ന് ആദ്യമായി ഡിം സം ബോണ്ട് ഇറക്കിയ ബാങ്ക് എന്ന ബഹുമതിയും ഈ പാദത്തിലാണ് ഐഡിബിഐ ബാങ്ക് സ്വന്തമാക്കിയത്.
2011 നവംബര്‍ 11-നാണ് 1.5 ബില്യന്‍ ഡോളര്‍ മതിക്കുന്ന മീഡിയം ടേം നോട്ടിന്റെ (എംടിഎന്‍) കീഴില്‍ ചൈനീസ് കറന്‍സിയായ റെന്‍മിന്‍ബിയില്‍ 650 ദശലക്ഷം മതിക്കുന്ന ബോണ്ടുകള്‍ ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ ശാഖ വഴി ബാങ്ക് ഇഷ്യു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: