കണ്ണൂര്‍: കേരള ജനതയെ തന്റെ വാഗ്ധോരണിയിലൂടെ, തൂലികയിലൂടെ ചിന്തയുടെ മായികപ്രപഞ്ചത്തിലേക്കാവാഹിച്ച അക്ഷരങ്ങളുടെ ഗുരുവിനെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങള്‍ ഇന്നലെ നഗരത്തിലേക്കൊഴുകിയെത്തി. സുകുമാര്‍ അഴീക്കോടിന്റെ ഭൗതിക ദേഹത്തെ പ്രണമിക്കാനെത്തിയവരില് മന്ത്രിമാരും ജനപ്രതിനിധികളും സാംസ്കാരിക നായകരും സ്വന്തം നാട്ടുകാരും എല്ലാറ്റിനുമുപരി ആ പ്രസംഗ കലയെ ആസ്വദിച്ച ആയിരക്കണക്കായ സാധാരണക്കാരുമുണ്ടായിരുന്നു. ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ മഹാത്മാ മന്ദിരത്തിലും തുടര്‍ന്ന് ഇന്നലെ കാലത്ത് മുതല്‍ ടൗണ്‍ സ്ക്വയറിലും വിലാപയാത്രയിലും ഒരു നോക്ക് കാണാനെത്തിയത് ആയിരങ്ങളാണ്.
കേന്ദ്ര സംസ്ഥാന മന്ത്രിമാരായ മുല്ലപ്പളളി രാമചന്ദ്രന്, കെ.സി.വേണുഗോപാല്‍, എ.പി.അനില്‍ കുമാര്‍, കെ.സി.ജോസഫ്, എം.കെ.മുനീര്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, സ്പീക്കര്‍ ജി.കാര്ത്തികേയന്, ബിജെപി നേതാക്കളായ വി.മുരളീധരന്, സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, പി.പി.കരുണാകരന് മാസ്റ്റര്‍, പി.കെ.വേലായുധന്, കെ.രഞ്ജിത്ത്, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, യു.ടി.ജയന്തന്, എ.ഒ.രാമചന്ദ്രന്, ടി.സി.മനോജ്, ഭാഗ്യശീലന്‍ ചാലാട്, ആര്.കെ.ഗിരിധരന്, ആര്‍എസ്എസ് അധികാരികളായ അഡ്വ.കെ.കെ.ബാലറാം, വല്സന് തില്ലങ്കേരി, പി.പി.സുരേഷ് ബാബു, വി.ശശിധരന്, സി.പി.രാമചന്ദ്രന്, സിപിഎം നേതാക്കളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇ.പി.ജയരാജന്, പി.ജയരാജന്, പി.കരുണാകരന് എം.പി, കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന് എംപി, എം.കെ.രാഘവന് എം.പി, കെ.പി.നൂറുദ്ദീന്‍, എന്‍.രാമകൃഷ്ണന്, വിജയരാഘവന് മാസ്റ്റര്‍, രാജ്മോഹന്‍ ഉണ്ണിത്താന്, സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, സി.രവീന്ദ്രന്, പള്ളിപ്രം ബാലന്, മുസ്ലീം ലീഗ് നേതാക്കളായ കെ.എം.ഷാജി എംഎല്‍എ, വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി, വി.പി.വമ്പന്‍, സി.സമീര്‍, സിഎംപി നേതാക്കളായ എം.വി.രാഘവന്, സി.കെ.നാരായണന്, സി.എ.അജീര്‍, കോണ്‍ഗ്രസ് എസ് നേതാക്കളായ കടന്നപ്പള്ളി രാമചന്ദ്രന്, ഇ.പി.ആര്.വേശാല, യു.ബാബു ഗോപിനാഥ്, സാഹിത്യകാരന്മാരായ എം.മുകുന്ദന്, ടി.പത്മനാഭന്, വാണിദാസ് എളയാവൂര്, കണ്ണൂര്‍ സര്‍വ്വകലാശാല വി.സി ഡോ.മൈക്കിള്‍ തരകന്, കണ്ണൂര്‍ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍, എന്‍എസ്എസ് സംസ്ഥാന പ്രസിഡണ്ട് പി.കെ.നാരായണപ്പണിക്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി.ശ്രീജ, എംഎല്‍എമാരായ ടി.വി.രാജേഷ്, കെ.കെ.നാരായണന്, അഡ്വ.സണ്ണി ജോസഫ്, ജെയിംസ് മാത്യു, കെ.കുഞ്ഞിരാമന്, എഡിഎം എന്‍.ടി.മാത്യു, തഹസില്‍ദാര്‍ ഗോപിനാഥ്, എസ്.പി.അനൂപ് കുരുവിള ജോണ്‍, വിവിധ സംഘടനാ ഭാരവാഹികളായ മനോഹരന് മോറായി, കെ.എന്‍.ബാബു, അജയകുമാര്‍ മീനോത്ത്, വി.പി.മുരളീധരന്, പി.പി.ദിവാകരന്, മഹേഷ് ചന്ദ്രബാലിഗ, സി.പി.നാരായണന് നമ്പ്യാര്‍, ടിപിആര്‍.നാഥ്, കെപിഎ റഹീം, ടി.വി.സുരേന്ദ്രന്, എ.കെ.ബാലന്, എം.എ.ബേബി, പി.ജനാര്ദ്ദനന്, സി.ജയചന്ദ്രന്, പി.പി.ലക്ഷ്മണന്, വൈക്കം സത്യന്, രാജന് തീയ്യറേത്ത്, ഫാദര്‍ തോമസ് തൈത്തോട്ടം, ടി.എന്‍.ലക്ഷ്മണന്, കെ.കെ.രാമചന്ദ്രന് തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍, സാംസ്കാരിക സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി മൃതദേഹത്തില്‍ നൂറുകണക്കിന് പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ദേശീയ സമിതിയംഗങ്ങളായ സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, ജന്മഭൂമിക്ക് വേണ്ടി മാനേജര്‍ സി.പി.രാമചന്ദ്രന്, പ്രസ്സ് ക്ലബ്ബിന് വേണ്ടി പ്രസിഡണ്ട് കെ.എന്‍.ബാബു, സെക്രട്ടറി സി.കെ.കുര്യാച്ചന് എന്നിവര്‍ പുഷ്പചക്രമര്പ്പിച്ചവരില്പ്പെടുന്നു.
സാഹിത്യകാരന് അംബികാ സുതന് മാങ്ങാട്, വിവിധ അക്കാദമി പ്രതിനിധികള്‍, മുന്‍ അംഗങ്ങള്‍, ഗാന്ധിയന്‍ സംഘടനാ ഭാരവാഹികള്‍, ആത്മവിദ്യാസംഘം പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള പ്രമുഖര്‍ അഴീക്കോട് മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഗവര്‍ണ്ണര്‍, ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പുമന്ത്രി എന്നിവര്‍ക്കും ജില്ലാ ഭരണകൂടത്തിനുംവേണ്ടി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.ടി മാത്യുവും മുഖ്യമന്ത്രിക്കുവേണ്ടി സാംസ്കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫും കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രിക്കുവേണ്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കൃഷി വകുപ്പുമന്ത്രി കെ.പി. മോഹനനുവേണ്ടി തഹസില്‍ദാര്‍ എം.പി. ഗോപിനാഥനും പുഷ്പചക്രം അര്‍പ്പിച്ചു. തൃശ്ശൂര്‍ എ.ഡി.എം. ഡോ. പി.കെ. ജയശ്രീ, സാഹിത്യ അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് എന്നിവര്‍ ചൊവ്വാഴ്ച തന്നെ കണ്ണൂരില്‍ എത്തിച്ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: