കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ കൂടി 20,640 രൂപയായി. ഗ്രാമിന് 5 രൂപ വര്‍ധിച്ചു 2,580 രൂപയിലാണു വ്യാപാരം. രാജ്യാന്തര വിപണിയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര തലത്തില്‍ പ്രതിഫലിച്ചത്.
കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ മൂന്നു ദിവസം സ്വര്‍ണവില കുറഞ്ഞ ശേഷമാണു ശനിയാഴ്ച പവന് 120 രൂപ കൂടി 20,600 രൂപ കടന്നത്. 21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: