കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണം ആകാമെന്നു കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കേസില്‍ ഗൂഢാലോചനകള്‍ പുറത്തുവരണം. സംസ്ഥാനം ആവശ്യപ്പെടുകയാണെങ്കില് സി.ബി.ഐ അന്വേഷണത്തിനു കേന്ദ്രം പിന്തുണ നല്‍കും. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. മുന്‍പുണ്ടായ സാഹചര്യങ്ങള്‍ മാറി. സംശയമുളള വ്യക്തികളെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയാണ്.
ഇ മെയില്‍ പരിശോധനയെ ഇതിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: