കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. മുസ്ലീം വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ ഒന്‍പത് മണിയോടെ സില്‍വര്‍ ഹില്‍സ് സ്കൂളിന്റെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ പാറോപ്പാടി ജങ്ഷനില്‍ വെച്ചാണ് സംഭവം. പത്തുപേരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ കാറിന് നേരെ എത്തിയത്.
എരഞ്ഞിപ്പാലത്തിനടുത്ത് വച്ചും സമാനസംഭവം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ കാര്‍ നിര്‍ത്താതെ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: