അലഞ്ഞുതിരിഞ്ഞ് നടന്ന ഗര്‍ഭിണിയായ പശുവിനെയാണ് ഇറച്ചിവെട്ടുകാര്‍ പെരുമ്പാവൂരിലെ പ്രസിദ്ധമായ ശ്രീധര്‍മ്മശാസ്താ ക്ഷേത്രമൈതാനത്ത് കഴുത്തുറത്ത് കൊന്നത്. പെരുമ്പാവൂരുകാരനായ ഒരു മൗലവിയും മറ്റു മൂന്നുപേരും കൂടിയാണ് ഈ ദുഷ്കൃത്യം പരിപാവനമായ ക്ഷേത്രമൈതാനിയില്‍ ചെയ്തത്. മതചടങ്ങുകള്‍ സഹിതമായിരുന്നു ഈ കൊല. അസുഖംമൂലം നടക്കാന്‍ വയ്യാതായ പശുവിന് മരുന്ന് വാങ്ങാന്‍ ഭക്തജനങ്ങള്‍ പോയ വേളയിലാണത്രെ ഈ നിഷ്ഠുരകൃത്യം നടത്തിയത്. ഭക്തജനങ്ങളും നാട്ടുകാരും ഇതില്‍ പ്രകോപിതരായി രംഗത്തുവന്നെങ്കിലും ക്ഷേത്ര ഉപദേശകസമിതി നിസ്സംഗത പാലിക്കുകയായിരുന്നു.
നാട്ടുകാരാണ് പ്രതികളെ പിടികൂടിയതും പോലീസില്‍ വിവരം അറിയിച്ചതും. ഇതിനിടെ ഈ അരുംകൊലയെ ന്യായീകരിച്ച് ഒരു മതതീവ്രവാദ സംഘടന ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. കേരളത്തില്‍ മാംസോപയോഗം വര്‍ധിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നുണ്ടെന്ന് ക്യാന്‍സര്‍ വിദഗ്ധര്‍ പറയുമ്പോഴും ഇവിടെ മാംസോപയോഗം വര്‍ധിച്ചുവരികയാണ്. സസ്യാഹാരം കഴിക്കേണ്ട തിരുവോണത്തിന് പോലും ഇവിടെ 30 കോടി രൂപയുടെ മാംസം വിറ്റുവത്രെ.
ഈ ക്രിസ്തുമസ് ഹിംസരഹിത ക്രിസ്തുമസ് എന്ന മുദ്രാവാക്യവുമായി ഒരു സംഘടന ഉപവാസം നടത്തുകയും ചെയ്തിരുന്നതാണ്. മുസ്ലീം മതവിശ്വാസികള്‍ മാടുകളെ അറക്കുന്നത് ബിസ്മി ചൊല്ലിയാണ്. കുറച്ചറുത്ത് രക്തം ഒഴുക്കി പിന്നെയും അറുത്ത് പ്രാണവേദനയില്‍ മാട് ചാണകമിട്ട് മൂത്രമൊഴിച്ച് അലറിക്കരയുമ്പോഴും അടുത്തതായി അറക്കാന്‍ ഊഴം കാത്തുകഴിയുന്ന മൃഗങ്ങള്‍ പേടിച്ച് കരയുമ്പോഴും അറക്കല്‍ തുടരും. ഈ മാടുകളെ അനസ്തീസ്യാ കുത്തിവെപ്പ് നടത്തി മരവിപ്പിച്ച് കൊല്ലണമെന്ന നിബന്ധന പ്രൊഫ. എന്‍.എസ് രാമസ്വാമി മുമ്പോട്ടുവച്ചെങ്കിലും അതുദ്ധരിച്ച് അറവുശാലകളില്‍ വേദനയകറ്റിയ അറുക്കല്‍ ഏര്‍പ്പെടുത്തണമെന്ന് പല മാധ്യമങ്ങളും ആവശ്യപ്പെട്ടെങ്കിലും അത് നടപ്പാക്കാന്‍ ഈ മതവിഭാഗം വിസമ്മതിച്ചു. മതസ്പര്‍ധ വിതയ്ക്കാനുള്ള ഇപ്പോഴത്തെ ആസൂത്രിത നീക്കത്തിനെതിരെ പെരുമ്പാവൂരില്‍ ഹര്‍ത്താല്‍ ആഹ്വാനംചെയ്തു. ക്ഷേത്ര ചൈതന്യത്തിന് കോട്ടം വരുത്തിയ ഈ പ്രക്രിയക്ക് പരിഹാരംചെയ്ത ശേഷമാണ് ക്ഷേത്രം തുറന്നത്.
ക്രൂരതയുടെ മുഖമുദ്ര മതസ്പര്‍ധയുടെ വിത്തുവിതയ്ക്കാനും ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: