സമര്‍ദ്ദമുണ്ട്, തീര്‍ച്ചയായും. മനപ്പൂര്‍വം ബോധവാനായിരിക്കുന്നു എന്നതുകൊണ്ടല്ല, അത് ഭാഗികമായ ബോധത്താലാണ്. ഇപ്പറഞ്ഞ തരത്തിലുള്ള ബോധത്തിന് പിന്നില്‍ എല്ലായ്പ്പോഴും അബോധം നിലകൊള്ളുന്നുണ്ട്. ഈ അവസ്ഥ സമര്‍ദ്ദം സൃഷ്ടിക്കുന്നു. കാരണം ഇത് ഭിന്നത്തെ ഉണ്ടാക്കുന്നു. ദ്വൈതത്തെ, അതുകൊണ്ടാണീ പിരിമുറക്കമെല്ലാം, സത്തയെന്നത്- അവിഭാജ്യമായിട്ടുള്ളത്. വിഭജിക്കപ്പെടുന്നു. അതിനാലാണീ സമര്‍ദ്ദം.
ഈ സമര്‍ദ്ദത്തിന്റെ മൂലകാരണമായിരിക്കുന്നത് ഈ രംഗത്തിന്റെ അസ്വാഭാവികതയാണ്. ഒരാള്‍ ഒരു വ്യക്തിയല്ലാതിരിക്കുമ്പോള്,അതായത് വിഭജിതമല്ലാതിരിക്കുമ്പോഴാണ് ഈ സമര്ദ്ദമുണ്ടാകുന്നത്.ഒരാശ് ഒന്നായിരിക്കുന്നില്ലെങ്കില് അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിശ്രാന്തിയിലിരിക്കാനാവില്ല തന്നെ. ഒന്നുകില്‍ ഗാഢമായ ഉറക്കത്തിലെന്നപോലെ പൂര്‍ണമായ അബോധാവസ്ഥയിലാവുക- അപ്പോള്‍ സംക്ഷോഭങ്ങളേതുമില്ല. അല്ലെങ്കില്‍ പരിപൂര്ണബോധത്തിലായിരിക്കുക. അപ്പോള്‍ നിങ്ങളില്‍ സമര്ദ്ദങ്ങളില്ലാതിരിക്കുന്നു. കാരണം പൂര്‍ണതയ്ക്ക് ഒരിക്കലും സമര്ദ്ദാത്മകമാവാന് കഴിയില്ല. അതിനാലാണ് പൂര്‍ണതയ്ക്ക് വിശുദ്ധി കൈവരുന്നത്.
എന്നാല്‍ ഒരു മൂര്‍ച്ഛയിലെന്നപോലെ ഗാഢമായ ഉറക്കത്തിലേക്ക് വീഴുകയെന്നത് പ്രശ്നങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടം മാത്രമാണ്. അതും താല്‍ക്കാലികം മാത്രം, കാരണം വൈകാതെ തന്നെ നിങ്ങള്‍ പഴയതിലേക്കെത്തും- മിക്കപ്പോഴും പഴയതിനേക്കാള്‍ കടുത്ത അവസ്ഥയിലേക്ക്,എന്തെന്നാല്‍ ഇത്തരം ഒളിച്ചോട്ടങ്ങളാല് ബോധവും അബോധവും തമ്മിലുള്ള വിടവ് നികത്തപ്പെടുന്നില്ല.മറിച്ച്, കൂടുതല്‍ അകറ്റപ്പെടുന്നേതേയുള്ളൂ. അതിനാല്‍ എല്ലായ്പ്പോഴും മനസ്സിനെപ്പറ്റി ബോധവാനായിരിക്കുക എന്തുകൊണ്ടെന്നാല്‍ അത് അബോധാവസ്ഥകളില്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ സാന്ത്വനം കണ്ടെത്താന്‍ ശ്രമിക്കുന്നു.
എന്തിനെപ്പറ്റിയും ബോധവാനായിരിക്കാന്‍ തുടങ്ങുക, മിക്കപ്പോഴും മനപ്പൂര്‍വമല്ലാതെ സംഭവിക്കുന്നത്. ഉദാഹരണത്തിന്- കോപം, അസൂയ, അഹന്ത എന്നിവയെപ്പറ്റി- നിങ്ങളുടെ ബോധത്തിന് കൂടുതല്‍ കൂടുതല്‍ ആഴം സിദ്ധിക്കുന്നു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുക, ദൈംദിനചര്യകളില്പ്പോലും, ഉദാഹരണത്തിന് നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ,നിങ്ങളുടെ അവബോധം വിപുലീകരിക്കപ്പെടുന്നു. സംസാരിക്കുമ്പോഴുമൊക്കെ, നിങ്ങളുടെ അവബോധം വിപുലീകരിക്കപ്പെടുന്നു. ചിന്തിക്കുമ്പോള്‍ ജാഗ്രതപുലര്‍ത്തുക.
നിരീക്ഷണവിധേയമാകാതെ ഒരൊറ്റചിന്തയും കടന്നുപോകാന്‍ അനുവദിക്കപ്പെടരുത്. അപ്പോഴോ, അവസാനം ഒരു സ്ഫോടമുണ്ടാകുന്നു. നിങ്ങള്‍ പൂര്‍ണമായും ബോധവാനായിത്തീരുന്ന ഒന്ന് ഒരല്പ്പവും അബോധത്തെ ബാക്കിയിടാതെ. ഇത് സംഭവിക്കുമ്പോള്‍ ഒരാള്‍ ഏകമാണ്. ഏകമാകലാകട്ടെ നിശബ്ദമാകലുമാണ്. ഈ മൗനമൂകത സ്ഥലകാലാതീതമാണ്. കാരണം അത് ദ്വൈതാതീതമാണ്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: