തൃശൂര്‍ : ബാറ്ററി നിര്‍മാണത്തില്‍ പ്രമുഖരായ എക്സൈഡ് ഇന്ത്യ പുറത്തിറക്കുന്ന എസ്.എഫ്.ട്യൂബുലാര്‍ ബാറ്ററികള്‍, ഇന്‍വര്‍ട്ടര്‍ ഉപയോഗങ്ങള്‍ക്ക് ഏറെ അനുയോജ്യം. ഈ ബാറ്ററികള്‍ ഐ.എസ്.ഒ. 9001 അംഗീകാരമുള്ള ഫാക്ടറികളില്‍ നിര്‍മ്മിക്കുന്നതിനാല്‍ ഏറ്റവും കൂടിയ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. എസ്.എഫ്. ബാറ്ററികള്‍ ഐ.എസ്.ഒ. 14001 ഗുണനിലവാരമനുസരിച്ചു നിര്‍മ്മിക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ പരിസ്ഥിതി മലിനീകരണം ഉറപ്പുവരുത്തുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.
ഗുണമേന്മ ഉറപ്പുവരുത്താനായി ഇറക്കുമതി ചെയ്ത അത്യന്താധുനിക യന്ത്രങ്ങളുപയോഗിക്കുന്നതിനാല് ദീര്‍ഘകാലസേവനവും ലഭിക്കും. ഇറക്കുമതി ചെയ്ത ശുദ്ധമായ കറുത്തീയം (ലെഡ്) ഉത്പാദനത്തിനുപയോഗിക്കുന്നതിനാല് ചാര്‍ജ്ജ് ചെയ്യുമ്പോഴും പ്രവര്ത്തിക്കുമ്പോഴുമുണ്ടാകുന്ന വൈദ്യുതി നഷ്ടം കുറയുകയും തന്മൂലം കൂടുതല്‍ കാര്യക്ഷമത ലഭിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.
നാലുവര്‍ഷത്തെ വാറന്റിയും നല്കുന്നു. സെമി ട്യൂബുലാര്‍ ബാറ്ററികള്‍ കമ്പനി നിര്‍മ്മിക്കുന്നില്ല. ഇന്‍വെര്‍ട്ടറിന് ആവശ്യം ട്യൂബുലാര്‍ ബാറ്ററികള്‍ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റോഫീസ് റോഡിലുള്ള കേരള ഇലക്ട്രോ കമ്പോണന്റ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെടണം. ഫോണ്‍ : 9846245515, 0487-2426905.
പ്രതികരിക്കാൻ ഇവിടെ എഴുതുക: