രാജസ്ഥാനിലെ പ്രസിദ്ധ നഗരമാണ് ഉദയപുരം. ഇവിടം റെയില്‍വേ സറ്റേഷനും ബസുകളുടെ സങ്കേതവും കൂടിയാണ്.
ഉദയപുരവും വീരതീര്‍ത്ഥമാണ്. മഹാറാണപ്രതാപന്റെ നിവാസഭൂമിയുമാണ്. അദ്ദേഹത്തിന്റെ വാള്‍, കവചം, കുന്തം, മറ്റായുധങ്ങള്‍- ഇവയെല്ലാം ഇവിടെ സുരക്ഷിതമായി വച്ചിട്ടുണ്ട്. മഹാറാണിയുടെ പ്രിയപ്പെട്ട കുതിര ചേതകിന്റെ ജീനിയും ഇവിടെ വച്ചിരുന്നു. ഏറ്റവും മഹത്തും ബൃഹത്തുമാണ് ബപ്പാറാവലിന്റെ ഖണ്ഡം. ഇവയെല്ലാം ഇവിടെ കാഴ്ചബംഗ്ലാവില്‍ സുരക്ഷിതമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
സതീതീര്‍ത്ഥം: രാജസ്ഥാന്‍ പൊതുവേ സതീക്ഷേത്രങ്ങള്‍ക്കു പ്രസിദ്ധിപെറ്റതാണ്. തടാകതീരം മഹാസതീസ്ഥാനമാണ്. മേവാഡിലെ ഓരോ തരിയും സതീതീര്‍ത്ഥമാണ്.
ക്ഷേത്രം: ശ്രീബായീരാജ് കുണ്ഡത്തിനടുത്ത് നവനീത്രായരുടെ ക്ഷേത്രമുണ്ട്. ഇത് ആചാര്യ ശ്രീനാരായണശരണ്‍ ദേവാചാര്യരുടെ ആരാധ്യദേവതയാണ്. നിംഹബാര്‍ക്കസമ്പ്രദായത്തിലെ മഹന്ത്ഗാദി ഇടയപ്പൂരിലുണ്ട്. ഇവിടെ ശ്രാജഗന്നാഥന്റെ വലിയ ക്ഷേത്രമുണ്ട്. അടുത്തുതന്നെ ശ്രീവല്ലഭസമ്പ്രദായത്തിലുള്ള മൂന്നു ക്ഷേത്രങ്ങള്‍ കൂടിയുണ്ട്.
ഓങ്കാരേശ്വരം
ജ്യോതിര്‍ലിംഗക്ഷേത്രമാണ് ഓങ്കാരേശ്വരം. ഇവിടെ രണ്ടു ജ്യോതിര്‍ലിംഗങ്ങളുണ്ടെന്നത് ഇവിടത്തെ ഒരു വിശേഷതയാണ്. ഓങ്കാരേശ്വരവും അമലേശ്വരവും രണ്ടാണെങ്കിലും ഒന്നായിട്ടാണ് ഗണിക്കപ്പെടുന്നത്.
നര്‍മ്മദയുടെ മദ്ധ്യത്തില്‍ മാന്ധാതാമഹാരാജാവിന്റെ തപോഭൂമിയും മാന്ധാതാവെന്ന ദ്വീപുമുണ്ട്. ഇത് ആകെ ഒരു ചതുരശ്രമെയില്‍ വിസ്തൃതിയുള്ള സ്ഥലമാണ്. ദ്വീപില്‍ ഓങ്കാരേശ്വരവും നദിക്കു മറുകരയില്‍ അമലേശ്വരവും നില്‍ക്കുന്നു. മാന്ധാതാദ്വീപ് പ്രസന്നരൂപത്തിലുള്ളതാണ്. ഇവിടെ വിന്ധ്യപര്‍വ്വതം ഓങ്കാരയന്ത്രരൂപത്തില്‍ നില്‍ക്കുന്നു. വിന്ധ്യന്റെ ആരാധാനമൂലം ഭഗവാന്‍ഡ ശിവന്‍ പ്രത്യക്ഷനായി. പര്‍വ്വത്തിന്റെ അപേക്ഷയനുസരിച്ച് രണ്ടു ജ്യോതിര്‍ലിംഗങ്ങളായി സ്ഥിതിചെയ്യുന്നു.
ആങ്ക്മേര്‍-ഖാണ്ഡ്മാ ലൈനില്‍ ഓങ്കാരേശ്വരം റോഡ് സ്റ്റേഷനുണ്ട്. ഇവിടെനിന്നും പന്ത്രണ്ടു കിലോമീറ്റര്‍ ദൂരെയാണ് ഓങ്കാരേശ്വരക്ഷേത്രം. ഇവിടേക്കു ബസ് സര്‍വ്വീസുണ്ട്. നര്‍മ്മദാ പ്രവാഹം സ്റ്റേഷനടുത്തുതന്നെ കാണാം. ഇവിടെവരെ റോഡുണ്ട്. സ്റ്റേഷനില്‍ ഒരു ധര്‍ഡമ്മശാലയുണ്ട്. ഓങ്കാരേശ്വരത്തില്‍ ഏതാനും ധര്‍മ്മശാലകളുണ്ട്.
ഓങ്കാരേശ്വരം: നര്‍മ്മദാതീരത്ത് വിഷ്‌ണുപുരിവരെ ബസ് പോവുന്നുണ്ട്. അവിടെ നല്ല കടവുണ്ട്. വള്ളത്തില്‍ നര്‍മ്മദ കടന്ന് മാന്ധാതാദ്വീപില്‍ ചെല്ലാം. ഇവിടെ കടവില്‍ നര്‍മ്മദാനദിയില്‍ കോടിതീര്‍ത്ഥം, ചക്രതീര്‍ത്ഥം എന്ന രണ്ടു തീര്‍ത്ഥങ്ങളുണ്ട്. തീര്‍ത്ഥസ്നാനം കഴിഞ്ഞ് കല്‍പടികളിലൂടം കയറി മുകളിലെത്തുമ്പോഴാണ് ഓങ്കാരേശ്വരമെന്ന പ്രധാനക്ഷേത്രം ദര്‍ശിക്കുന്നത്.
ക്ഷേത്രത്തിനു താഴെവശത്ത് അന്‍ഗഢ് ഓങ്കാരേശ്വരലിംഗമുണ്ട്. ഇതു ശിഖരത്തിനുതാഴെയല്ലാതെ ഒരുവശത്തു മാറിയാണ് നില്‍ക്കുന്നത്. വിഗ്രഹത്തിനു നാലുവശത്തും വെള്ളം നിറഞ്ഞുകൊണ്ടിരിക്കുന്നു. വാതില്‍ വളരെ ചെറുതാണ്. അടുത്തു പാര്‍വ്വതീദേവിയുടെ വിഗ്രഹം കാണാം. പടികള്‍ കയറി മറ്റൊരു നിലയില്‍ ചെന്നാല്‍ മഹാകാലേശ്വരനും മൂന്നാമതൊരു നിലയില്‍ വൈദ്യനാഥേശ്വരനും ലിംഗങ്ങളുമുണ്ട്. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ അഞ്ചുമുഖമുള്ള ഗണേശനുണ്ട്. ഈ ക്ഷേത്രപ്രദക്ഷിണത്തില്‍ രാമേശ്വരം, ഗൗരി, സോമനാഥം ഈ ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രത്തിനടുത്ത് ജ്വാലേശ്വരം, അവിമുക്തേശ്വരം, കേദാരേശ്വരം മുതലായ ചിലക്ഷേത്രങ്ങളും കാണാവുന്നതാണ്.
മറ്റുക്ഷേത്രങ്ങള്‍:വിഷ്‌ണുപുരിയില്‍ കാര്‍ത്തികേയസ്വാമി, അഘോരഗണപതി, മാരുതി, നരസിഹം, ഗുപ്തേശ്വരം, ബ്രഹ്മേശ്വരം, ലക്ഷ്മീനാരായണം, വിശ്വനാഥം, ശരണേശ്വരം, കപിലേശ്വരം, ഗംഗേശ്വരം, ശ്രീകൃഷ്ണന്‍ ഈ ദേവീദേവന്മാരെ ദര്‍ശിക്കാം. ശ്രീകൃഷ്ണദര്‍ശനത്തോടെ പ്രദക്ഷിണം പൂര്‍ത്തിയാവുന്നു. ഇവിടെ കപിലന്‍, വരുണന്‍, വരുണേശ്വരന്‍, നീലകണ്ഠന്‍, കര്‍ദ്ദമേശ്വരന്‍, മാര്‍ക്കണ്ഡേയശില, മാര്‍ക്കണ്ഡേശ്വരന്‍ ഇത്രയുംകൂടി കാണാനുണ്ട്. വിഷ്‌ണുപുരിയില്‍ അമലേശ്വരവും വിഷ്‌ണുക്ഷേത്രവുമാണ് ഏറ്റവും പ്രധാനപ്പെട്ടവ. മാന്ധാതാദ്വീപില്‍ ഓങ്കാരേശ്വരവും സംഗമത്തില്‍ രണമുക്തേശ്വരവും സിദ്ധേശ്വരവും അതിപ്രാചീനങ്ങളും പ്രധാനങ്ങളുമായ ക്ഷേത്രങ്ങളാണ്.
സമീപ സ്ഥലങ്ങള്‍:
മാന്ധാതാദ്വീപ് പ്രദ്ഷിണത്തില്‍ ഇരുപത്തിനാല് അവതാരസ്ഥലങ്ങളുണ്ട്. അവിടെ നിന്ന് ഒന്നരക്കിലോമീറ്റര്‍ ചെന്നാല്‍ കുബേരേശ്വക്ഷേത്രവും ച്യവനാശ്രമവും കാണാം. അവിടെനിന്ന് നര്‍മ്മദാ കടന്ന് അഞ്ചു കിലോമീറ്റര്‍ ചെന്നാല്‍ നദീതീരത്ത് സപ്തമാതാക്കളുടെ ക്ഷേത്രമുണ്ട്.
– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക