കൊല്ലം: വാളകത്ത് അക്രമത്തില്‍ പരുക്കേറ്റ അധ്യാപകനും കുടുംബത്തിനും ആര് ബാലകൃഷ്ണപിള്ളയുടെ രൂക്ഷ പരിഹാസം. അധ്യാപകനെ വളര്‍ത്തിയത് താനാണെങ്കില്‍ തളയ്ക്കാനും തനിക്കറിയാമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
അധ്യാപകന്റെ ഭാര്യയ്ക്കെതിരെയും പരിശോധിച്ച ഡോക്ടര്‍ക്കെതിരെയും തീര്‍ത്തും അപകീര്‍ത്തിപരമായ രീതിയിലായിരുന്നു പിള്ളയുടെ പരിഹാസം. ജയില്‍ മോചിതനായ ശേഷം കൊട്ടാരക്കരയില്‍ നടന്ന ആദ്യ പൊതുയോഗത്തിലാണ് പിള്ള വാളകം സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
ശരിയായ മൊഴി അധ്യാപകന് കൊടുത്തിരുന്നെങ്കിലും സംഭവത്തിലെ പ്രതികളെ പിടികൂടുമായിരുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: