കൊച്ചി: വൈപ്പിന്‍ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്് ഈമാസം 20മുതല്‍ നാല് പുതിയ ബസുകള്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. വൈപ്പിന്‍ മേഖലയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്നുതിന് നിലവിലുള്ള യാത്രാ സൗകര്യം അപര്യാപ്തമാണെന്നുള്ള പരാതികള്‍ ഉയര്‍ന്നു വരുന്നതിനാലാണ് ഈ ഭാഗത്തേക്ക് കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം കെഎസ്ആര്‍ടിസി അധികൃതര്‍ പുതുതായി നാല് നോണ്‍ എസി ലോഫ്ലോര്‍ ബസുകള്‍ അനുവദിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. പറവൂര്‍-ഞ്ഞാറയ്ക്കല്-വൈപ്പിന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും പുതിയ ബസുകളുടെ സര്‍വ്വീസ് സമയക്രമം തീരുമാനിക്കുക. ജനങ്ങള്‍ക്ക് അത്യാവശ്യമായി വരുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ച് വൈപ്പിനില്‍ നിന്നും ഗോശ്രീപാലം വഴി എറണാകുളം-ബോട്ടുജെട്ടി-ജനറല്‍ആശുപത്രി-വൈറ്റില മേഖലകളിലൂടെയായിരിക്കും പ്രധാന സര്‍വ്വീസ് നടത്തുക.
ഇതിനു പുറമെ വൈപ്പിനില്‍ നിന്നും കലൂര്‍ ഭാഗത്തേക്കും പുതുതായുള്ള സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. ജനപ്രതിനിധികളുടേയും പ്രദേശവാസികളുടേയും ആവശ്യത്തെ തുടര്‍ന്ന് പ്രത്യേക ആര്‍ടിഎ യോഗതീരുമാന പ്രകാരമാണിത്. കാളമുക്ക് മുതല്‍ ഹൈക്കോര്‍ട്ട് വരെയുള്ള റോഡുകളുടെ പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൗകര്യമെത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരുന്നുണ്ട്. സര്‍ക്കാര്‍ ജില്ലയ്ക്ക് കൂടുതലായി ബസുകള്‍ അനുവദിക്കുമ്പോള്‍ ഈ ഭാഗങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: