ബീജിങ്: ഏഷ്യ- പസഫിക് മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള അമേരിക്കന്‍ പ്രഖ്യാപനത്തെ ചൈന രൂക്ഷമായി വിമര്‍ശിച്ചു. ഏഷ്യയിലെ വലിയ ശക്തിയായ തങ്ങളുടെ വളര്‍ച്ചയെ തടയിടാനാണു അമേരിക്കയുടെ നീക്കമെന്ന് ചൈന പ്രതികരിച്ചു.
ചൈനീസ് വിരുദ്ധ ശക്തികള്‍ക്കു യു.എസ് വന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. യു.എസ് നാവികസേനയെ പ്രതിരോധിക്കാന്‍ ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിക്കണമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രതിരോധ ബജറ്റില്‍ യു.എസ് ഇളവു വരുത്തില്ലെന്ന വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയില്‍ 2500 സൈനിക ട്രൂപ്പുകളെ വിന്യസിക്കാനാണു യു.എസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: