മുംബൈ: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ചൈനീസ് തീവ്രവാദ ഭീഷണി. തീവ്രവാദികള്‍ ആക്രമണം നടത്തുമെന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് മുംബൈ പോലീസിനു കൈമാറി. ലാമ മുംബൈ സന്ദര്‍ശിക്കാനിരിക്കെയാണു ഭീഷണി ഉയര്‍ന്നത്.
ലാമയെ വധിക്കാന്‍ ആറംഗസംഘം പദ്ധതിയിട്ടിതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ചാരപ്രവര്‍ത്തനത്തിനു ബിസിനസ് വിസയില്‍ ചിലര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ ടിബറ്റന്‍ ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും രഹ്യസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദലൈലാമയ്ക്കു സുരക്ഷ ശക്തമാക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: