ടോക്കിയോ: രാജ്യത്തെ ആണവനിലയത്തിന്റെ നിയന്ത്രണം സ്വകാര്യകമ്പനിയായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയില്‍നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇത് കമ്പനിയിന്മേലുള്ള വിശ്വാസം വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫുക്കുഷിമ ഡിയാച്ചി ആണവനിലയങ്ങളിലെ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാന്‍ ജപ്പാന് ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. 2011 മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ ആണവനിലയത്തിലെ മൂന്ന് റിയാക്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു ഇതേത്തുടര്‍ന്ന് അണുവികിരണം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ രാജ്യത്ത് ഉണ്ടാകുകയും ചെയ്തു.
ആണവനിലയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതാണ് അണുവികിരണം ഉണ്ടായതിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാന് ഭരണകൂടം നേരിട്ട് കമ്പനിയുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: