കാനൊ: നൈജീരിയയില്‍ ക്രിസ്ത്യന്‍ പളളിക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറു പേര് മരിച്ചു. പള്ളിയിലെ പാസ്റ്റര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കു പരുക്കേറ്റു. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ഗോംബെ സ്റ്റേറ്റിലുള്ള പള്ളിയിലാണ് ആക്രമണം ഉണ്ടായത്.
പളളി വളപ്പിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരികള്‍ ജനാലയിലൂടെ അകത്തേയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നു പാസ്റ്റര്‍ ജസ്റ്റിന് ജൗറോ പറഞ്ഞു. ആക്രമണത്തില്‍ പാസ്റ്ററുടെ ഭാര്യയും കൊല്ലപ്പെട്ടു. പ്രാര്‍ഥനയ്ക്കായി നിരവധി പേര് പളളിയില്‍ എത്തിയിരുന്നു. ആക്രമണ കാരണമോ സംഭവത്തിനു പിന്നില്‍ ആരെന്നോ വ്യക്തമല്ല.
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബൊകൊ ഹറം ക്രിസ്ത്യാനികളുടെ നേര്‍ക്ക് ആക്രണങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്ന് നൈജീരയയുടെ വടക്കും മധ്യഭാഗത്തുമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നൈജീരിയയുടെ വടക്കന്‍ പ്രദേശം ഇസ്ലാമിക ഭൂരിപക്ഷ മേഖലയാണ്. ക്കൈള് പ്രദേശം ക്രിസ്ത്യാനികള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും പ്രാമുഖ്യമുള്ളതും. അതുകൊണ്ട് ആക്രമണങ്ങളും ഇവിടെ പതിവാണ്.
പുതുവത്സര ദിനത്തില്‍ കിഴക്കന്‍ സംസ്ഥാനമായ എബൊണിയില് വസ്തു തര്‍ക്കത്തെ ചൊല്ലി രണ്ട് വംശീയ വിഭാഗക്കാര്‍ ഏറ്റുമുട്ടിയതില്‍ 50 പേര് മരണപ്പെട്ടിരുന്നു. എസാ, എസിലൊ എന്നീ വിഭാഗക്കാര്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: