തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡിജിപിക്ക് മാറ്റമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. ഇതനുസരിച്ച് ടി.പി. സെന്‍കുമാര്‍ ആയിരിക്കും പുതിയ ഇന്റലിജന്‍സ് എഡിജിപി. വേണുപോല്‍ കെ.നായര്‍ വിജിലന്‍സ് ഡയറക്ടറും എ. ഹേമചന്ദ്രന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമാകും. മനോജ് ഏബ്രഹാം പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിതനാകും.
എസ്.ഗോപിനാഥന് ആയിരിക്കും തൃശൂര്‍ റേഞ്ച് ഐജി. ആര്.ശ്രീലേഖ സായുധ പോലീസ് എഡിജിപിയാകും. കെ. പത്മകുമാര്‍ എറണാകളം റേഞ്ച് ഐജിയാകുമ്പോള് ബി. സന്ധ്യ ഇക്കണോമിക് ഒഫന്‍സ് ഐജിയായി നിയമിതയാകും. ടി.ജെ ജോസ് ആയിരിക്കും പുതിയ തിരുവനന്തപുരം കമ്മീഷണര്‍. 14 എസ്പിമാര്‍ക്കും ഐജിമാര്‍ക്കും സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. വയനാട്, തുശൂര്‍ എസ്പിമാര്‍ക്കും മാറ്റമുണ്ട്. കെ.ബി ബാലകൃഷ്ണനെ കൊല്ലം റൂറല്‍ എസ്പിയായും തിരുവനന്തപുരം റൂറല്‍ എസ്.പി അക്ബര്‍ സിബിസിഐഡി എസ്പിയായും നിയമിക്കും.
ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഗ്രേഡിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച തുമ്മല വിക്രമിനെ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിയമിച്ചു.ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഗ്രേഡിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച ഗോപേഷ് അഗര്‍വാളിനെ കൊല്ലം കമ്മീഷണറായി നിയമിച്ചു. ടി.ജെ.ജോസിനെ തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണറായി മാറ്റി നിയമിച്ചു.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മഹേഷ് കുമാര്‍ സിംഗ്ലയെ ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷനിലും എ.ഹേമചന്ദ്രനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായും മാറ്റി നിയമിച്ചു.
ഇന്‍സ്പെക്ടര്‍ ജനറല്‍ ഷെയ്ക് ദര്‍വേഷ് സാഹിബിനെ തിരുവനന്തപുരം റേഞ്ചിലും കെ.പത്മകുമാറിനെ എറണാകുളം റേഞ്ചിലും എസ്.ഗോപിനാഥിനെ തൃശൂര്‍ റേഞ്ചിലും ബി.സന്ധ്യയെ എക്കണോമിക് ഒഫന്‍സസ് വിംഗിലും മാറ്റി നിയമിച്ചു.
ഐപിഎസ് കേഡറിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച കെ.ബി.ബാലചന്ദ്രനെ കൊല്ലം റൂറലിലും എ.വി.ജോര്‍ജ്ജിനെ വയനാടും എസ്.ശശികുമാറിനെ തിരുവനന്തപുരത്ത് സിബിസിഐഡി ഐഎസ്ഐറ്റിയിലും ടി.കെ.രാജ്മോഹനനെ കോഴിക്കോട് റൂറലിലും പി.എച്ച്.അഷ്റഫിനെ തൃശൂര്‍ റൂറലിലും എ.ജെ.തോമസ് കുട്ടിയെ തിരുവനന്തപുരം റൂറലിലും പോലീസ് സൂപ്രണ്ടായി നിയമിച്ചു.
നീരജ് കുമാര്‍ ഗുപ്തയെ കോഴിക്കോട് സിബിസിഐഡി എച്ച്എച്ച്ഡബ്ല്യൂവിലും എ.അക്ബറിനെ തിരുവനന്തപുരത്ത് സിബിസിഐഡി ആസ്ഥാനത്തും കെ.പി.ഫിലിപ്പിനെ എറണാകുളം റൂറലിലും മാറ്റി നിയമിച്ചു. ഐ.പി.എസ്. കേഡറിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച എസ്.സുരേന്ദ്രനെ തൃശൂര്‍ കെഇപിഎ അസിസ്റ്റന്റ് ഡയറക്ടറായി തുടരാന്‍ അനുവദിച്ചു. വി.സി.മോഹനനെ തിരുവനന്തപുരം സിറ്റിയില്‍ ലോ ആന്റ് ഓര്‍ഡര്‍ ആന്റ് ട്രാഫിക് ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. ജെ.ജയനാഥിനെ സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന് കമാണ്ടന്റായി മാറ്റി നിയമിച്ചു.ഹര്‍ഷിത അട്ടല്ലൂരിയെ ട്രെയിനിങ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടറായി കെ.ഇ.പി.എയില്‍ മാറ്റി നിയമിച്ചു.
സൂപ്രണ്ട് ദേബേഷ് കുമാര്‍ ബഹ്റയെ മനുഷ്യാവകാശ കമ്മീഷനിലും രാജ്പാല് മീണയെ മറൈന്‍ എന്‍ഫോഴ്സ്മെന്റിലും ഡപ്യൂട്ടേഷനില്‍ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: