തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.
കൊലപാതകേസിനും ഗൂഢാലോചനക്കുമായി വെവ്വേറെ കുറ്റപത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം സി.ബി.ഐ കോടതിയിലേക്കു മാറ്റിയ ശേഷം കേസ് ആദ്യമായാണു പരിഗണിച്ചത്.
കൊലപാതക കേസിലെ ഇരുപത്തിയൊന്നാം പ്രതി കാരി സതീഷിന്റെ ജാമ്യാപേക്ഷ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: