ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുന്ദ്ര പോര്‍ട്ട് ട്രസ്റ്റിനെ ആഭ്യന്തര മന്ത്രാലയം വിലക്കി. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ.മോഹന്‍ദാസ് അറിയിച്ചു.
നേരത്തേ മുന്ദ്രയ്ക്കും വെല്‍സ്പണ്‍ ഇന്‍ഫ്രാടെക് കണ്‍സോര്‍ഷ്യത്തിനും പ്രതിരോധ മന്ത്രാലയം ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ കണ്‍സോര്‍ഷ്യങ്ങളുടെ സാമ്പത്തിക ടെന്‍ഡര്‍ പരിഗണിക്കാനും യോഗ്യത നേടുന്നവര്‍ക്ക് ചുമതല നല്‍കാനും സാധിക്കുയുള്ളൂ.
എന്തടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുന്ദ്ര കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ കരാറുകള്‍ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
നേരത്തെ ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ടിന്റെ കരാറും സുരക്ഷാ കരാണങ്ങളാല്‍ മുന്ദ്രയ്ക്ക് നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: