ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ ഈവര്‍ഷം ഇല്ല. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ നടത്തിയാല്‍ മതിയെന്ന് ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്കി. കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്.
ഈ വര്‍ഷം ഏകീകൃത പരീക്ഷ നടത്തുന്നതിനെതിരെ ചില സംസ്ഥാനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ പരീക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ആരോഗ്യ മന്ത്രാലയവും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമാണെന്ന് വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കല്‍പ്പിത സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെയുടെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ ബിരുദ കോഴ്സിന് ഈ വര്‍ഷം ഏകീകൃത പരീക്ഷ നടത്തേണ്ട എന്ന തീരുമാനം എടുത്തത്. അടുത്ത ആഴ്ചയോടെ ഇതു സംബന്ധിച്ച വിജ്ഞാപനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിക്കും.
ഏകീകൃത പരീക്ഷയ്ക്ക് തയാറാണെന്ന് കേരളം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന തല പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പുകള്‍ കേരളം നടത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: