ടെഹ്റാന്: ഇറാന് നാവിക അഭ്യാസങ്ങള്‍ക്കിടയില്‍ നീങ്ങിയ അമേരിക്കന്‍ വിമാനവാഹിനി പേര്‍ഷ്യന്‍ ഗര്‍ഫിലേക്ക് തിരിച്ചുവന്നാല്‍ നടപടിയെടുക്കുമെന്ന് ഇറാന് വെളിപ്പെടുത്തി. സൈന്യാധിപന് അയത്തുള്ള സലേഹിയെ ഉദ്ധരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിട്ടത്.
തങ്ങളുടെ നാവിക അഭ്യാസങ്ങള്മൂലം ഒമാന്‍ സമുദ്രത്തിലേക്ക് അമേരിക്കന്‍ വിമാനവാഹിനി നീങ്ങിയിട്ടുണ്ട്. അത് തിരിച്ച് പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് മടങ്ങിയാല്‍ ഇറാന് അതിന്റെ മുന്നറിയിപ്പ് ആവര്‍ത്തിക്കുകയില്ലെന്നും സേനാ തലവന്‍ വ്യക്തമാക്കി. എന്നാല്‍ വിമാനവാഹിനിയുടെ പേര് സൈനിക മേധാവി പരാമര്‍ശിച്ചിട്ടില്ല.
പത്ത് ദിവസമായി പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നടത്തിവന്ന നാവികാഭ്യാസങ്ങള്‍ ഇറാന് പൂര്‍ത്തിയാക്കി. ഇതിനിടയില്‍ തങ്ങളുടെ അസംസ്കൃത എണ്ണക്ക് കയറ്റുമതിയില്‍ വിദേശ ശക്തികള്‍ കൂടുതല്‍നികുതി ചുമത്തിയാല്‍ ലോകത്തിലെ 40 ശതമാനം എണ്ണ വ്യാപാരം നടക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇറാന് വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ ബഹറിനില്‍ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ അഞ്ചാംകപ്പല്പ്പട ഇത് അനുവദിക്കുകയില്ലെന്നറിയിച്ചിട്ടുണ്ട്. ഇതിനിടെ തങ്ങള്‍ രണ്ട് ദീര്‍ഘദൂര മിസെയിലുകള്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഇറാന് വെളിപ്പെടുത്തി. രാജ്യം ആറ്റംബോംബ് നിര്‍മ്മാണത്തിന് ശ്രമിക്കുകയാണെന്ന പാശ്ചാത്യ ശക്തികളുടെ ആരോപണത്തിന് തങ്ങള്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് മാത്രമാണ് ആണവശക്തി ഉപയോഗിക്കുന്നതെന്നവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: