വാഷിങ്ടണ്‍: അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുളള പ്രാഥമിക തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമായി. അയോവ സംസ്ഥാനത്താണ് ആദ്യ മത്സരം തുടങ്ങിയത്.
ജൂണ്‍ മാസത്തിലാണ് അവസാന പ്രൈമറി തെരഞ്ഞെടുപ്പ്. തുടര്‍ന്ന് ഓഗസ്റ്റില്‍ നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുന്‍ മാസ്സച്ചസെറ്റ് ഗവര്‍ണര്‍ മിറ്റ് റോമ്നി, മുന്‍ സ്പീക്കര്‍ ന്യൂറ്റ് ഗ്രിന്‍ഗ്രിച്ച്, ടെക്സസ് ഗവര്‍ണര്‍ റിക് പെറി തുടങ്ങീ ഏഴു മുന്‍നിര റിപ്പബ്ലിക്കന്‍ നേതാക്കളാണു പാര്‍ട്ടിയുടെ നോമിനേഷന് ലഭിക്കാന്‍ തയാറെടുക്കുന്നത്.
ഇതിനകം ഇരുപതോളം മാധ്യമ സംവാദങ്ങളില്‍ കൊമ്പുകോര്‍ത്ത ഇവര്‍ തമ്മില്‍ ശക്തമായ പോരാട്ടമാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇവരില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമില്ലെന്നു റിപ്പോര്‍ട്ട്.
അതേസമയം ജനപ്രീതി കുറഞ്ഞെങ്കിലും ബരാക് ഒബാമ ഇന്നും ശക്തനായ എതിരാളിയാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: