പെരുന്ന: സി.പി.എമ്മില്‍ നായന്മാരും ഉണ്ടെന്ന കാര്യം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് മനസിലാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ജനപ്രതിനിധികളെ ജാതി തിരിച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് നായരാണെന്ന് പറയുന്ന ജനപ്രതിനിധികളെ മഞ്ഞക്കണ്ണ് കൊണ്ട് കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മന്നം ജന്മവാര്ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ നീതിയ്ക്കു വേണ്ടി മാത്രമാണ് എന്‍എസ്എസ് ജനപ്രതിനിധികളെ സമീപിക്കാറുള്ളത്. മറ്റ് ആവശ്യങ്ങള്‍ക്കായി സമീപിച്ചിട്ടില്ല. നായരായതു കൊണ്ടു രമേശ് ചെന്നിത്തല ഭയപ്പെടേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: