ന്യൂദല്‍ഹി: ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളലുകള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഉന്നതാധികാര സമിതിയെ കേരളം അറിയിച്ചു. പുതിയ ഡാം നിര്‍മ്മിക്കുകയാണെങ്കില്‍ അതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ താത്പര്യം ഉണ്ടെന്നും കേരളം അറിയിച്ചു. ഉന്നതാധികാര സമിതിക്ക് മുമ്പാകെ നടന്ന വാദത്തിലാണ് കേരളം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഭൂകമ്പങ്ങള്‍ ഡാമില്‍ വിള്ളലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഒരിക്കലും കേരളം പറഞ്ഞിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ എല്ലാം മാധ്യമ സൃഷ്ടിയാണ്. ഭൂചലനങ്ങള്‍ തുടര്‍ന്നും ഉണ്ടാവുകയാണെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മാത്രമാണ് പറഞ്ഞതെന്നും കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
എത്രത്തോളം കാലം ഡാമിന് സുരക്ഷയുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ഭൂചലങ്ങള്‍ തുടരുകയാണെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകാമെന്നും കേരളം ഉന്നതാധികാര സമിതിയെ അറിയിച്ചു. ഡാമിന്റെ നിയന്ത്രണാവകാശത്തെപ്പറ്റി അഭിപ്രായം അറിയിക്കാന്‍ ഇരു സംസ്ഥാനങ്ങളോടും ഉന്നതാധികാര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: